പൃഥ്വിരാജ് നായകനായെത്തിയ വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമക്കുലഭിച്ച താരമാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം 2, കുട്ടിമാമ ,ലവ് ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ജീത്തു ജോസഫിന്റെ റാം എന്ന ചിത്രത്തിലാണ് അടുത്തതായി ദുർഗ്ഗ അഭിനയിക്കുന്നത്. നാടൻ വേഷങ്ങളിൽ മാത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോളിതാ ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നടി ദുർഗ കൃഷ്ണ വിവാഹിതയായി. നിർമ്മാതാവായ അർജ്ജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കഴുത്തിൽ മിന്നു ചാർത്തി ജീവിതസഖിയാക്കിയത്.
ഗുരുവായൂർവച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വച്ച് നടക്കും. മെറൂൺ നിറത്തിലുള്ള പട്ടാണ് വിവാഹത്തിനായി ദുർഗ്ഗ അണിഞ്ഞിരുന്നത്. ആൻ്റിക്ക് ഡിസൈൻസിലുള്ള ആഭരണങ്ങളാണ് ധരിച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള സിൽക്ക് ഷർട്ടും കസവു മുണ്ടിലായിരുന്നു അർജ്ജുൻ എത്തിയത്
മുൻപ് ദുർഗയുടെ പേരിൽ നിരവധി ഗോസിപ്പുകൾ സൈബറിടത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തിടെ താൻ പ്രണയത്തിലാണെന്ന കാര്യം നടി വെളിപ്പെടുത്തിയതോടെ ഗോസിപ്പുകൾക്ക് അറുതിയാവുകയായിരുവന്നു. കാമുകനായ അർജുനൊപ്പമുള്ള ചിത്രങ്ങളും നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. നാല് വർഷമായി പ്രണയിക്കുന്നുവെന്നും അർജുൻ തനിക്ക് ലെെഫ് ലെെൻ ആണെന്നും ദുർഗ പറഞ്ഞിരുന്നു. അർജുന്റെ പിറന്നാൾ ഇരുവരും ചേർന്ന് ആഘോഷമാക്കിയതിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു