ദൃശ്യം സ്റ്റാറെന്ന് മലയാളികൾ ട്രോളി വിഷമിപ്പിച്ചിട്ടുള്ള താരമാണ് എസ്‌തർ അനിൽ. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെ ലാലേട്ടന്റെയും മീനയുടെയും കുഞ്ഞു മകളായി മലയാള സിനിമയിലേക്ക് കയറി വന്ന എസ്‌തറിന് ഇന്ന് 24 കഴിഞ്ഞു. എന്നാലും മലയാളികൾക്കിന്നും നടിയൊരു ബാലതാരമാണ്. പ്രായം ശരീരത്തിൽ വെളിവാകാത്ത പ്രകൃതം ആയതുകൊണ്ടു തന്നെ വേഷങ്ങളുടെയും മറ്റും കാര്യം പറഞ്ഞ് എസ്‌തറിന്റെ കുറ്റം കണ്ടു പിടിക്കലായിരുന്നു കുറച്ചു കാലം മുൻപ് വരെ സോഷ്യൽ മീഡിയയുടെ പ്രധാന പണി. പലപ്പോഴും തന്നെ വേഷങ്ങളുടെയും മറ്റും പേരിൽ വിമർശിക്കുന്നതിനോട് രൂക്ഷമായി പ്രതികരിച്ച് താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുബൈയിലും വിദേശത്തുമൊക്കെയായി പഠനം പൂർത്തിയാക്കിയ താരം ഇന്ത്യയിൽ ഒരുപരിധി വരെ ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരാൾക്ക് വിദേശത്ത് ഒറ്റയ്ക്കുപോകാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്നും ജീവിതത്തിലുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞതുമാണ് വാർത്തയാകുന്നത്.
‘ഇന്ത്യയ്ക്ക് പുറത്ത് ഒരുപാട് തവണ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മുംബയിലും ചെന്നൈയിലും പോയിട്ടുണ്ട്. കൂടുതൽ ആൾക്കാരുമായും ഇടപെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഒരുപരിധി വരെ ഒറ്റയ്ക്ക് യാത്ര ചെയ്താൽ വിദേശത്ത് ഒറ്റയ്ക്കുപോകാൻ വലിയ ബുദ്ധിമുട്ടായി തോന്നില്ല. ഒരു മാസം ഡൽഹിയിൽ താമസിച്ചിരുന്നു.ചെറിയൊരു പ്രദേശത്താണ് താമസിച്ചത്. എനിക്ക് ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഡൽഹി. അവിടെ ആളുകൾ കണ്ണിൽ നോക്കിയല്ല സംസാരിക്കുന്നത്. നെഞ്ചിൽ നോക്കിയാണ് സംസാരിക്കുന്നത്.
അതേസമയം ദൃശ്യം സ്റ്റാറാണെന്നാണ് കൂടുതൽ ആൾക്കാരും തന്നെ ട്രോളുന്നത്. അത് ആദ്യമൊക്കെ വിഷമിപ്പിച്ചിരുന്നു. ഇപ്പോൾ ആ ട്രോളുകൾ ആസ്വദിക്കുകയാണെന്നും എസ്‌തർ അനിൽ പറഞ്ഞു.









