Spread the love

FacebookTwitterWhatsAppShare

ദംഗൽ നായിക ഫാത്തിമ സനയുടെ വെളിപ്പെടുത്തലിൽ ഞട്ടി സിനിമ ലോകം. താൻ മൂന്നാം വയസിൽ ലൈംഗികാക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് ദംഗൽ നായിക ഫാത്തിമ സന തുറന്നു പറഞ്ഞത്.തുടക്ക കാലത്ത് നേരിടേണ്ടി വന്ന നിരവധി അവഗണനകളെ കുറിച്ചും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ചും ഫാത്തിമ തുറന്ന് പറഞ്ഞു.പലരും തന്നോട് ലൈംഗികതയിലൂടെ മാത്രമേ തൊഴിൽ നേടാൻ കഴിയൂ എന്നു പറഞ്ഞിരുന്നുവെന്നും ഫാത്തിമ വെളിപ്പെടുത്തി.ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

ദീപിക പദുക്കോൺ,ഐശ്വര്യ റായ് തുടങ്ങിയ താരങ്ങളെ പോലെ കാണാൻ ലുക്കില്ലാത്ത നിന്നെ എങ്ങനെ ഹീറോയിൻ ആക്കും എന്ന ചോദ്യങ്ങളാണ് താൻ കേട്ടു കൊണ്ടിരുന്നത്.മൂന്നാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായി.തുടർന്ന് നല്ല ഭാവിക്കായുള്ള പോരാട്ടത്തിലായിരുന്നു എന്ന് ഫാത്തിമ പറഞ്ഞു.

ബാലതാരമായി സിനിമയിലെത്തിയ ഫാത്തിമ സന ഷെയ്ക്ക് ആമിർ ഖാൻ ചിത്രം ദംഗലിലൂടെയാണ് നായികയായി എത്തിയത്.ചിത്രത്തിലൂടെ ശ്രദ്ധേയായ താരം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിലും പ്രധാന വേഷത്തിലെത്തിയിരുന്നു.അനുരാഗ് ബസു ഒരുക്കുന്ന ലുഡോ ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.സൂരജ് പെ മംഗൾ ഭാരി എന്ന ചിത്രവും ഫാത്തിമയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Leave a Reply