
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ താരസംഘടനയായ മൂവീ ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷം. ഞായറാഴ്ച വോട്ട് ചെയ്യാനായി വരി നില്‍ക്കവേ നടി ഹേമ, നടന്‍ ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. വോട്ട് ചെയ്യാനായി വരിയില്‍ നില്‍ക്കുമ്പോള്‍ ഹേമ, ശിവ ബാലാജിയുടെ ഇടതു കൈയിൽ കടിക്കുകയായിരുന്നു. ഒരാളെ അക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ താന്‍ ശ്രമിക്കുമ്പോള്‍ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിനാൽ സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു.
പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങള്‍ തമ്മിലായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരം. വിഷ്ണു മാഞ്ചു മായുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു.