മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്.ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.തുടർന്ന് തമിഴ്,തെലുങ്ക്,കന്നടഎന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു.വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു
അഭിനയം മാത്രമല്ല മറ്റൊരു ആഗ്രഹം കൂടി തനിക്കുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം.കഥ എഴുതാറില്ലെങ്കിലും മനസ്സിൽ കുറെ കഥകളുണ്ടെന്ന് ഹണി റോസ് പറയുന്നു.കൂടാതെ തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹവും നടി വ്യക്തമാക്കുന്നുണ്ട്.സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്.ഒരുപാട് പേരെ ഒരുമിച്ച് നിയന്ത്രിക്കേണ്ട വലിയ ജോലിയാണ്.അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാൻ സംവിധായകര നിരീക്ഷിക്കാറുണ്ട്.താൻ ചെയ്യുന്ന ചിത്രം തീർച്ചയായു ഒരു റിയലിസ്റ്റ് സിനിമയാകുമെന്നും അതാണ ആഗ്രഹമെന്നും ഹണി പറഞ്ഞു
കമന്റുകൾ സാധാരണ ഗതിയിൽ അവഗണിക്കുകയാണ് ചെയ്യാറുള്ളത്.വ്യാജ ഐഡികളിലൂടെയാകും ഇത്തരത്തിലുള്ള കമന്റുകൾ എത്തുക.അവരുടെ ഭാഷയും വാക്കുകളും കേട്ടാൽ അറയ്ക്കുന്നാതാണ്.ഒരാളൊരു ചീത്തവാക്ക് ഉപയോഗിച്ചാൽ അടുത്തയാൾ അതേ വാക്ക് ആവേശത്തോടെ ഏറ്റെടുക്കുകയാണ്.നിയമപരമായി അവർക്കെതിരെ നടപടികളെടുക്കുന്നത് അത്ര ഫലപ്രദമല്ലെന്നാണ് തോന്നുന്നത്.അവരുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുന്നതോടൊപ്പം അത്തരക്കാർക്കെതിരെ ശക്തമായ ഫലപ്രദമായ നിയമ നടപടികളും സ്വീകരിക്കണമെന്നും താരം കൂട്ടിച്ചേർത്തു
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന,ബിഗ് ബ്രദർ എന്നീ സിനിമകളാണ് ഹണി അഭിനയിച്ച് ഒടുവിലായി പുറത്തിറങ്ങിയത്.കഴിഞ്ഞ വർഷം തൻറെ പേരിൽ തന്നെ രാമച്ചം ബ്രാൻഡുകളും ഹണി പുറത്തിറക്കി ബിസിനസ് രംഗത്തേക്ക് ചുവടുവച്ചിട്ടുണ്ട്