Spread the love

വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ ശ്രദ്ധേയമായ താരമാണ് ഇഷ തൽവാർ.സംവിധായകനായും നിർമ്മാതാവായും അഭിനേതാവായും ബോളിവുഡിൽ മുപ്പത് വർഷങ്ങളായി നിലകൊള്ളുന്ന വിനോദ് തൽവാറിന്റെ പുത്രി.2012-ൽ പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ഇഷയെ മലയാള പ്രേക്ഷകർ പരിചയപ്പെട്ടു തുടങ്ങിയത്. 2000ൽ ഹമാര ദിൽ ആപ്കെ പാസ്‌ ഹേ എന്ന ഹിന്ദി ചലചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമാ രംഗത്തെക്കെത്തിയത്.

മുംബൈയിൽ ജനിച്ചുവളർന്ന ഇഷ മുംബൈയ് സെന്റ് സേവ്യേർസ് കോളേജിൽ നിന്ന് 2008ൽ ബിരുദവും തുടർന്ന് മുംബൈയിലെ തന്നെ ഡാൻസ് കമ്പനിയായ ടെറൻസ് ലൂയിസിൽ കണ്ടെമ്പററി ഡാൻസ് പരിശീലനവും തുടർന്ന് ജോലിയും ചെയ്തിരുന്നു.കുടുംബത്തിൽ അഭിനയം പുതുമ അല്ലാത്ത ഇഷ രണ്ട് വർഷക്കാലം മോഡലിംഗിനും ശേഷം സിനിമയിൽ നല്ലൊരു തുടക്കത്തിനു വേണ്ടി കാത്തിരുന്നതിനു ശേഷമാണ് അഭിനയപ്രാധാന്യമുള്ളൊരു വേഷം തിരഞ്ഞെടുത്ത് മലയാളത്തിലെത്തുന്നത്.രണ്ട് മാസത്തെ വോയിസ് ടെക്നിക്കുകളും മലയാള ഭാഷാ പരിശീനത്തിനും ശേഷമാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ നായികയായ ആയിഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.ഇപ്പോളിതാ സിനിമ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം

കഴിഞ്ഞ പത്ത് വർഷത്തിനിടെ മനസ്സിനോട് ഇണങ്ങിയ ഒട്ടേറെ വേഷങ്ങൾ ചെയ്തു.വേണ്ട എന്ന് തോന്നിയ സിനിമകളും അതിലുണ്ടായിരുന്നു. ആയിഷയും മീനാക്ഷിയുമാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ.ബാംഗ്ലൂർ ഡെയ്സിൽ നിത്യമേനോൻ ചെയ്ത വേഷമായിരുന്നു എനിക്കാദ്യം.മീനാക്ഷി എന്ന നെഗറ്റീവ് റോൾ ഞാൻ ചോദിച്ചു വാങ്ങിയതാണ്.ഐലവ് ദാറ്റ് തേപ്പുകാരി.നിവിനുമൊത്ത് അഭിനയിക്കുമ്പോൾ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി.ആ കഥാപാത്രം വളരെ റിയലാണ്.നമുക്കും ഇടയിലില്ലേ അങ്ങനെയൊരാൾ.തമിഴിലും തെലുങ്കിലും നിരവധി സിനിമകൾ ചെയ്തു.ഇപ്പോൾ ഹോളിവുഡ് സീരിസ് ചെയ്യുകയാണ്.സത്യത്തിൽ എന്നിലെ അഭിനേത്രിയെ എനിക്ക് തന്നെ തിരിച്ചറിയാൻ സഹായിച്ചത് സീരിസിലെ അഭിനയമാണ്.അതോടെ ഒരു കാര്യം ഉറപ്പിച്ചു. ഇനി സിനിമയിലും അഭിനയ പ്രാധാന്യമുള്ള റോളുകൾ ആയിരിക്കും ചെയ്യുക.

Leave a Reply