തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരി ജാമ്യാപേക്ഷ നൽകി. ചെന്നൈ എഗ്മൂർ കോടതിയിലാണ് ഹർജി നൽകിയത്. കുട്ടിയെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും പരാമർശത്തിൽ മാപ്പ് പറഞ്ഞെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ഈ മാസം 29 വരെ റിമാൻഡ് ചെയ്ത കസ്തൂരി നിലവിൽ ചെന്നൈ പുഴൽ ജയിലിലാണ്.
അതേസമയം കസ്തൂരിയെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കള്ളപ്പണക്കേസിൽ പ്രതിയായ സെന്തിൽ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് കസ്തൂരിയെ രാത്രിയിൽ ബലമായി കസ്റ്റഡിയിൽ എടുത്തതെന്ന് ബിജെപി നേതാവ് എച്ച് .രാജ കുറ്റപ്പെടുത്തി.