മലയാളത്തിലും തമിഴിലും തെലുങ്കിലും കണ്ണടയിലും എല്ലാം ഒരുപോലെ സ്വീകാര്യത നേടിയ നടിയാണ് കീർത്തി സുരേഷ്. താരം തന്റെ ദീർഘകാല സുഹൃത്ത് കൂടിയായ ആന്റണി തട്ടിലിനെ വിവാഹം കഴിക്കാൻ പോവുകയാണ് എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ളവരുടെ പേരുകൾ പോലും പലപ്പോഴായി കീർത്തിയുടെ ഭാവിവരൻ എന്ന നിലയിൽ വർഷങ്ങളായി ഉയർന്നു കേട്ടിരുന്നു. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ പേരായിരുന്നു അതിലൊന്ന്. അതിനിടെയാണ് കീർത്തിക്ക് അടുത്ത മാസം വിവാഹം നടക്കുമെന്ന അപ്രതീക്ഷിത വാർത്ത.
ഡിസംബര്‍ 12ന് ഗോവയിലാണ് വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം. ഈ ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്‌മണ ശൈലിയിലുളള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. വൈകിട്ട് മറ്റൊരു ചടങ്ങും ഉണ്ടാകും. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുളള പ്രത്യേക ചടങ്ങായിരിക്കും ഇത്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങള്‍ അവസാനിക്കുക.
ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിവാഹവാര്‍ത്തകളോട് കീര്‍ത്തി പ്രതികരിച്ചത്. 15 വര്‍ഷമായി തുടരുന്ന ബന്ധമാണ് ഇത് എന്നാണ് താരം വ്യക്തമാക്കിയത്. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി എന്നാണ് ആന്റണിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി കുറിച്ചത്.