Spread the love

വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നതിൽ നിന്നും മലയാള സിനിമയും ലോകസിനിമയും ഒരുപാട് പുരോഗമിച്ചു. മറ്റേതൊരു തൊഴിൽ മേഖലയും പോലെ സിനിമയും സുതാര്യതയും സ്വാതന്ത്രവും ഉറപ്പുനൽകുന്നുണ്ട് ഇപ്പോൾ. അതുകൊണ്ടുതന്നെ പണ്ടുകാലത്ത് ഉണ്ടായിരുന്നത് പോലെ ദുർഘടമായ സിനിമ അരങ്ങേറ്റങ്ങളും അഭിപ്രായസ്വാതന്ത്ര്യം ഇല്ലായ്മയും ഒന്നും ഇപ്പോൾ വലിയതോതിൽ സിനിമയിൽ ഇല്ല.

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവും വ്യാപകമായതോടെ തുറന്നുപറച്ചിലുകൾക്കും പ്രതിഷേധങ്ങൾക്കും ഇന്ന് വേദിയും ഉണ്ട്. എന്നാൽ ഇത്തരത്തിലുള്ള സ്വാതന്ത്ര്യവും സ്പേസും ഒന്നും ഇല്ലാതിരുന്ന പഴയകാലത്തെ നടി- നടന്മാരുടെ അനുഭവങ്ങൾ ഇന്നത്തേതിൽ നിന്നും തീർത്തും വ്യത്യസ്തവും പലപ്പോഴും ദുർഘടവും ആണ്. അതുകൊണ്ടുതന്നെ പഴയകാല നടി- നടന്മാരുടെ അനുഭവങ്ങൾ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയും നേടാറുണ്ട്. ഇത്തരത്തിൽ ലാലേട്ടനുമായി ചേർന്നഭിനയിച്ച ഒരു ചിത്രത്തെക്കുറിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

സുധീഷ് ജോണിന്റെ തിരക്കഥയിൽ സോനു ശിശുപാൽ സംവിധാനം ചെയ്ത വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്കുണ്ടായ അനുഭവമാണ് ലക്ഷ്മിഗോപാലസ്വാമി ഒരു സ്വകാര്യ യുട്യൂബ് ചാനലിനോട് പങ്കുവെച്ചത്. ‘ ആ സിനിമയിൽ രാജാവിൻ പാർവ്വയ് എന്നു പറഞ്ഞ ഒരു പാട്ടുണ്ട്. അതിലെ ഒരു സീനിൽ ലാലേട്ടൻ എന്റെ അടുത്ത് വന്നിട്ടുള്ള ഒരു സീക്വൻസ് ഉണ്ടായിരുന്നു. പക്ഷേ ആ സീൻ എനിക്ക് ഇഷ്ടപ്പെട്ടില്ല. അത് ചെയ്യാൻ എനിക്ക് വളരെ നാണം തോന്നി. അതിൽ ഞാൻ അൺ കംഫര്ട്ടബിൾ ആയിരുന്നു എന്നാൽ എനിക്ക് മാസ്റ്ററിനോട് പറയാൻ പേടി തോന്നി. ഈ അവസരത്തിലാണ് കുറച്ച് മാറിനിൽക്കുകയായിരുന്ന ലാലേട്ടനോട് ഈ മൂവ്മെന്റ്
വേണ്ടെന്നുള്ള രീതിയിൽ ഞാൻ നോക്കി പറഞ്ഞത്. ഉടൻ ലാലേട്ടൻ മാസ്റ്ററിന്റെ അടുത്തുപോയി നമുക്ക് മറ്റൊരു മൂവ്മെന്റ് പരീക്ഷിക്കാം എന്ന് പറഞ്ഞു’. തനിക്ക് ലാലേട്ടൻ ഒരു സുഹൃത്തിനെ പോലെയാണെന്നും തന്നെ ഇത്തരത്തിൽ ലാലേട്ടൻ ആ സീനിൽ നിന്നും രക്ഷിക്കുകയായിരുന്നു എന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

Leave a Reply