വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി ലീന ആചാര്യ അന്തരിച്ചു. ക്ലാസ് ഓഫ് 2020, സേത് ജി എന്നീ ടിവിപരിപാടികളിലെ അഭിനേതാവായിരുന്നു.
കഴിഞ്ഞ ദിവസമാണ് നടിയുടെ സഹോദരന്‍ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കുറച്ചു വര്‍ഷങ്ങളായി അസുഖം അലട്ടുന്നുണ്ടായിരുന്നു. അമ്മ ദാനം നല്‍കിയ ഒരു വൃക്കയുമായാണ് ജീവിച്ചിരുന്നതെന്ന് നടന്‍ ആയുഷ് പറഞ്ഞു.
ലീന രോഗബാധിതയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആയുഷ് ആനന്ദ് പറഞ്ഞു. എപ്പോഴും ഉത്സാഹത്തോടെ മാത്രം കണ്ടിരുന്ന അവരുടെ വിയോഗം കനത്ത നഷ്ടമാണെന്നും ആയുഷ് പറഞ്ഞു. വിവിധ മേഖലയിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.