
പട്ടം പോലെ’ എന്ന ചിത്രത്തിൽ നായികയായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മാളവിക മോഹനൻ. അന്യ ഭാഷ സിനിമകളിലാണ് മാളവിക മോഹനൻ ഇപ്പോള്‍ സജീവം. മാളവിക മോഹന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ചലച്ചിത്ര ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക.

മാലിദ്വീപിൽ അവധിയാഘോഷിക്കുകയാണ് താരമിപ്പോൾ. കടല്‍ത്തീരത്ത് നില്‍ക്കുന്നതും വെള്ളത്തില്‍ കിടക്കുന്നതുമായ ചിത്രങ്ങൾ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ആകാശത്ത് നക്ഷത്രങ്ങളെ നോക്കിനില്‍ക്കുന്ന തന്റെ ഫോട്ടോയാണ് ഏറ്റവും ഒടുവില്‍ മാളവിക മോഹനൻ പങ്കുവെച്ചിരിക്കുന്നത്.

മനോഹരമായ ബിക്കിനും മോണിക്കിനിയുമാണ് മാളവിക ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്.
‘മാരൻ’ എന്ന ചിത്രമാണ് മാളവിക മോഹനൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ധനുഷ് ആണ് ചിത്രത്തിലെ നായകൻ. കാര്‍ത്തിക് നരേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാളവിക. വിജയ് ദേവരകൊണ്ടയുടെ തമിഴ്- തെലുങ്ക് ദ്വിഭാഷാചിത്രമായ ‘ഹീറോ’യിലൂടെയാണ് മാളവിക തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്.