അടുത്തിടെ പ്രേക്ഷകർക്ക് വളരെയധികം കണക്ട് ആയ ഒരു കഥാപാത്രമായിരുന്നു പ്രേമലുവിലെ നായിക കഥാപാത്രത്തിന്റെ സന്തതസഹചാരിയായി നടനും ചിത്രസംയോജകനുമായ സംഗീത് പ്രതാപ് അവതരിപ്പിച്ച അമൽ ഡേവിസ് എന്ന കഥാപാത്രം. പലരും ആഗ്രഹിച്ച പലർക്കും ജീവിതത്തിൽ ഭാഗ്യമായി ലഭിച്ച സുഹൃത്ത് എന്ന വിശേഷണം നൽകി ചിത്രത്തിന്റെ വിജയത്തിനു നാളുകൾക്കു ശേഷവും സോഷ്യൽ മീഡിയ അമൽ ഡേവിസിനെ ആഘോഷിക്കുകയായിരുന്നു.
അമൽ ഡേവിസിനോളം പ്രേക്ഷക പിന്തുണ ലഭിച്ച മറ്റൊരു കഥാപാത്രമായി വീണ്ടും ബ്രോമാൻസ് എന്ന ചിത്രത്തിലൂടെ താരമിപ്പോൾ വീണ്ടും പ്രേക്ഷക പ്രിയങ്കരനായി തുടരുകയാണ്. ഇതിനിടയിൽ നൽകിയ ഒരു അഭിമുഖത്തിൽ നടി മമിത ബൈജുവുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ചും തങ്ങളുടെ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും സംഗീത് തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മമിത തനിക്ക് അടുത്ത സുഹൃത്തും തന്റെ സഹോദരിയെ പോലെയുമാണ്. തങ്ങൾ തമ്മിൽ വളരെകാലം മുൻപ് അറിയാമെങ്കിലും നെസ്‌ലൻ അടക്കമുള്ള മറ്റ് താരങ്ങളെല്ലാം മിക്കപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നെങ്കിലും മമിത വന്നിരുന്നില്ലെന്നും എന്നാൽ തന്റെ കല്യാണത്തിന്റെ പിറ്റേന്ന് മുതൽ താരം സ്ഥിരമായി വീട്ടിൽ വരാൻ തുടങ്ങി എന്നും സംഗീത് പറയുന്നു.