നടി മഞ്ജിമ മോഹനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.കളിയൂഞ്ഞാലിലൂടെ മലയാളസിനിമയിലേക്ക് ബാലതാരമായി എത്തിയ താരം.ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകൾ.ശേഷംമയിൽപീലിക്കാവ്,സാഫല്യം,പ്രിയം,തെങ്കാശിപട്ടണം,മധുരനൊമ്പരക്കാറ്റ്,സുന്ദരപുരുഷൻ,താണ്ഡവം എന്നീ ചിത്രങ്ങളിലും താരം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.ഒരു വടക്കൻ സെൽഫിയിലൂടെ മലയാളത്തിൽ നായികയാകുകയുമുണ്ടായി താരം.ശേഷം മിഖായേൽ എന്ന ചിത്രത്തിലും നായികയായി.ഗൗതം മേനോൻറെ അച്ചം യെൻപത് മടമയടായിലൂടെ തമിഴിൽ അരങ്ങേറിയ താരം ഗൗതം കാർത്തിക് നായകനായ ദേവരാട്ടത്തിലാണ് ഒടുവിൽ അഭിനയിച്ചത്.വിഷ്ണു വിശാലിൻറെ എഫ്ഐആറിലും വിജയ് സേതുപതിയുടെ തുഗ്ലക് ദർബാറിലും ശേഷം അഭിനയിക്കുകയുണ്ടായി
മഞ്ജിമ ഇപ്പോൾ ചെന്നൈയിലെ വീട്ടിലാണ് ഉള്ളത്.ഏഴു മാസങ്ങളായി നാട്ടിലേക്ക് വന്നു അച്ഛനെയും അമ്മയെയും ഒന്ന് കണ്ടിട്ട്.ജീവിതം കൈവിട്ടു പോകുമെന്ന് തോന്നിയ അവസ്ഥയിൽ നിന്നു മഞ്ജിമ ഇപ്പോൾ പതിയെ തിരികെ വന്നിരിക്കുകയാണ്.ഓടാനും ജോഗിംഗിന് പോകാനുമെല്ലാം ഇപ്പോൾ കഴിയുന്നുണ്ട്.ആ ദുരിതത്തിന്റെ കാലഘട്ടത്തിനെ കുറിച്ചു മഞ്ജിമ പറയുന്നതിങ്ങനെ.ജീവിതത്തിൽ ഏറെ വെല്ലുവിളി നേരിട്ട നാളുകളായിരുന്നു അത്.വീടിന്റെ ഗേറ്റ് തട്ടി ഇടതുകാലിന്റെ ഉപ്പൂറ്റി ഭാഗത്ത് ഒരു ചെറിയ മുറിവ് ഉണ്ടായി.രണ്ടാഴ്ച വിശ്രമം വേണ്ടിവരുമെന്ന് കരുതി.വിവരം ചേട്ടനോട് മാത്രം പറഞ്ഞു.സ്റ്റിച്ച് നീക്കം ചെയ്തപ്പോൾ കാലിന് അസഹ്യമായ വേദന.നടക്കാൻ കഴിയുന്നില്ല.ഉപ്പൂറ്റി ഭാഗത്തെ മുറിവായതിനാൽ ഇനി നടക്കാൻ കഴിയുമോയെന്ന് പേടിച്ചു.നമ്മുടെ ശരീര ഭാരം നിയന്ത്രിക്കുന്ന ഇടമാണല്ലോ ഉപ്പൂറ്റി.വീണ്ടും വേദന കൂടിയതോടെ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ ദൊരൈ കുമാറിനെ കണ്ടു.അടിയന്തര ശസ്ത്രക്രിയ വേണമെന്നും അല്ലെങ്കിൽ സ്ഥിതി ഗുരുതമാവുമെന്നും ഡോക്ടർ ഒാർമപ്പെടുത്തി
ആദ്യം ചികിത്സ തേടിയ ആശുപത്രിയിൽ മുറിവേറ്റ ഭാഗം നന്നായി വൃത്തിയാക്കാതെ സ്റ്റിച്ചിട്ടു.മാത്രമല്ല,ഗേറ്റിന്റെ ചെറിയ ഒരു തുരുമ്പ് ക ഷ്ണം നീക്കം ചെയ്തതുമില്ല,മുറിവിൽ പഴുപ്പുണ്ടായതിനെ തുടർന്നാണ് വേദന അനുഭവപ്പെട്ടത്.ജീവിതത്തിൽ ആദ്യമാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നത്.ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കാലിന് നല്ല വേദന.സിനിമയും നൃത്തവും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്ന് തോന്നി.മറ്രൊരു ഇടം തേടണമെന്നുപോലും ചിന്തിച്ചു.മൂന്നുമാസം നടക്കാൻ കഴിയില്ലെന്ന് ഡോക്ടർ ദൊരൈ കുമാർ ആദ്യമേ പറഞ്ഞിരുന്നു.അത് എന്നെ തളർത്തി.വാക്കറിലും ചക്രകസേരയിലുമായി പിന്നത്തെ ജീവിതം.ഇങ്ങനെ കഴിയുന്നവരെ ഞാൻ കണ്ടിട്ടുള്ളത് സിനിമയിൽ മാത്രം.തളർന്നു പോയ ആ അവസ്ഥയിൽ അച്ഛനും അമ്മയും ആശ്വാസം പകർന്നു.ചേട്ടനും എന്റെ കൂട്ടുകാരും ഒപ്പം നിന്നു.സാവധാനം സാധാരണ ജീവിതത്തിലേക്ക് വരാൻ തുടങ്ങി.നൃത്തം ചെയ്യാൻ ഇപ്പോഴും തുടങ്ങിയിട്ടില്ല