തിരുനക്കര ക്ഷേത്രോല്‍സവത്തോടനുന്ധിച്ചുള്ള നിർത്തൽ സ്ഥലത്തിന്റെ ഭാഗമായി നടി മിയ അവതരിപ്പിച്ച നൃത്തരൂപം താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ വാങ്ങി കൊടുത്തിരുന്നു. നൃത്തരൂപം കൃത്യമായ അറിയില്ലെങ്കിൽ എന്തിന് ഇത്ര വലിയ സദസ്സിൽ അവതരിപ്പിക്കാൻ കയറി വരുന്നു എന്ന തരത്തിൽ വലിയ അധിക്ഷേപ കമന്റുകളും മറ്റും ആയിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നത്. ഇപ്പോഴത്തെ തന്നെ ട്രോളി ചർച്ചയാക്കിയവർക്ക് രൂക്ഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മിയ.
രണ്ട് മണിക്കൂർ നീണ്ടുനിന്ന നൃത്ത പരിപാടിയിൽ നിന്നും അവസാന അഞ്ച് മിനിട്ടിന്റെ ദൃശ്യങ്ങൾ മാത്രം എടുത്താണ് വിമർശകർ പ്രചരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ നടി ഇനിയും ട്രോളുകൾ ഉണ്ടായിക്കോട്ടെ തന്നെ അത് ബാധിക്കില്ല എന്നും വ്യക്തമാക്കി.
രണ്ട് മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ക്യാമറകൾ കേടുവന്നതിനാൽ അവർക്ക് അവസാന അഞ്ച് മിനിട്ട് മാത്രമേ ക്യാമറയിൽ കിട്ടിയുള്ളു എന്ന് തോന്നുന്നു. ഒരു പരിപാടി കവർ ചെയ്യാൻ വരുമ്പോൾ മിനിമം റെക്കോർഡിംഗ് വർക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാർ കഷ്‌ടപ്പെടുകയാണ് ഒരേ വീഡിയോയിൽ നിന്നും വ്യത്യസ്‌തമായ കണ്ടന്റ് ഉണ്ടാക്കുവാൻ.
പോട്ടെ, സാരമില്ല കുറച്ച് കഷ്‌ടപ്പെട്ട് ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ട് കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച് ട്രോളുകൾ ഉണ്ടാക്കുക, വിൽക്കുക. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല. കയ്യിൽ വച്ചോളൂട്ടാ’, മിയ കുറിച്ചു.
അതേസമയം മിയയുടെ കുറിപ്പ് ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. നിരവധിപേരാണ് മിയയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത്രയും വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നൃത്തം ചെയ്യുന്നയാളെ പ്രശംസിക്കേണ്ടതിന് പകരം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നാണ് ഭൂരിഭാഗംപേരും പറയുന്നത്.