Spread the love

അമ്മയായ സന്തോഷ വാർത്ത പുറത്ത് വിട്ട് നടി മിയ.

Its a baby boy” എന്ന കുറിപ്പും ഭർത്താവും മകനുമൊത്ത് നിൽക്കുന്ന ചിത്രവുമാണ് നടി പങ്ക് വച്ചിരിക്കുന്നത്. മകന് “ലൂക്ക ജോസഫ് ഫിലിപ്പ് ” എന്നാണ് പേരിട്ടിരിക്കുന്നത്.

2020 സെപ്റ്റംബർ 12 നു എറണാകുളം സെന്റ് മാരി ബസിലിക്ക ചർച്ചിൽ വച്ചായിരുന്നു വിവാഹം നടന്നത്.ഭർത്താവ് അശ്വിൻ ഫിലിപ്പ് ബിസിനസ് രംഗത്താണ്. നടൻ ഗോവിന്ദ് പത്മസൂര്യയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ മിയയുടെ ഗർഭ വിശേഷം ആദ്യമായി പങ്ക് വച്ചത്.

സ്വന്തം പ്രയത്നത്തിലൂടെ സിനിമയിൽ എത്തിയതാണ് മിയ. മിസ്സ്‌ കേരള ആയിരുന്നു. ജിയ എന്ന പേര് സിനിമയിൽ എത്തിയതിനു ശേഷം മിയ എന്ന് മാറ്റുകയായിരുന്നു. നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Leave a Reply