ബാലതാരമായി നിരവധി സിനിമകളില്‍ വന്ന നടിയാണ് നയന്‍താര ചക്രവര്‍ത്തി. ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ബേബി നയന്താര എന്നറിയപ്പെടുന്ന നയന്ത ചക്രവര്‍ത്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, രജിനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടേത് ഉള്‍പ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട് ബേബി നയന്‍താര.
ഇപ്പോള്‍ ഈ ബാലതാരം നായിക ആകാന്‍ പോവുകയാണ് എന്നാണ് പറയുന്നത്. പഠനത്തിനായി അഭിനയം താല്‍ക്കാലികമായി നിര്‍ത്തിയ നയന്‍താര ചക്രവര്‍ത്തി സിനിമയിലേക്ക് തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയന്‍താരയായിട്ടല്ല, നയന്‍താരാ ചക്രവര്‍ത്തിയായി നായികയാവാനൊരുങ്ങിയാണ് വരവ്. ഉടന്‍ തന്നെ താന്‍ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് നയന്‍താര അറിയിച്ചു. ഏപ്രില്‍ 20 ന് തന്‍്റെ പത്തൊമ്ബതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയന്‍താര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്.
സിനിമയില്‍ ബേബി നയന്‍താര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയന്‍താര ചക്രവര്‍ത്തിയായാണ്. രജിനിയുടെ ‘ കുസേലന്‍ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും അഭിനയിക്കുകയുണ്ടായി. റഹ്മാന്‍്റെ ‘ മറുപടി ‘ യാണ് ഒടുവിലായി അഭിനയിച്ച ചിത്രം.