തന്റെ അഭിനയ പ്രതിഭ കൊണ്ടും ഉരുക്കിനോളം ഉശിരുള്ള നിലപാടുകൾ കൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് പാർവതി തിരുവോത്ത്. ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ട മികച്ച നിലപാടുള്ള സിനിമകളും കഥാപാത്രത്തോട് അങ്ങേയറ്റം ആത്മസമർപ്പണം നടത്തുന്ന നടിയുടെ അഭിനയരീതിയും മലയാളി പലകുറി പ്രശംസിച്ചിട്ടുള്ളതാണ്. സംസ്ഥാന പുരസ്കാരങ്ങൾ അടങ്ങുന്ന നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ ഇതിനോടകം നേടിയ നടി മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
19-20 വയസുള്ളപ്പോൾ ലിഫ്ടിൽ വച്ച് ഒരാൾ അയാളുടെ ദേഹം എന്റെ ദേഹത്തോട് ചേർത്ത് വച്ച് അമർത്തുകയായിരുന്നു. പുറത്തിറങ്ങിയതും ഞാൻ അയാളുടെ കരണത്ത് അടി കൊടുത്തു. പിന്നാലെ സെക്യൂരിറ്റി ഓടി വന്നുവന്നുവെന്നും അയാൾക്ക് അടി കൊടുത്തില്ലേ വിട്ടേക്കു എന്നാണ് പൊലീസ് അടക്കം പറഞ്ഞതെന്നും പാർവതി വെളിപ്പെടുത്തുന്നു. അയാൾ കരഞ്ഞുകൊണ്ട് കാലിൽ വീണു. ഗൾഫിൽ ജോലി കിട്ടിയതേയുള്ളൂ. കല്യാണം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞ് കരഞ്ഞു. ഇതൊക്കെ ഉണ്ടായിരുന്നിട്ടും നിനക്ക് നിന്റെ വികാരങ്ങളെ തടഞ്ഞുനിറുത്താൻ കഴിഞ്ഞില്ലേ എന്നാണ് താൻ ചോദിച്ചതെന്നും പാർവതി പറയുന്നു.






