Spread the love

ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന നടിയാണ് പ്രിയങ്ക അനൂപ്. നടി കാവേരിയുമായുള്ള കേസും വഴക്കും പിന്നീട് താരം നിരപരാധിയാണെന്ന് വർഷങ്ങളെടുത്ത് തെളിഞ്ഞതുമെല്ലാം മലയാളികൾ കണ്ടതാണ്. സിനിമയിൽ പഴയ പോലെ താൻ സജീവമല്ലെന്നും മലയാളത്തിൽ അവസരങ്ങൾ കുറവാണെന്നും പറയുകയാണ് താരം. എങ്കിലും വിധിച്ചതാണെങ്കിൽ അവസരങ്ങൾ കിട്ടിയിരിക്കുമെന്നും മറ്റ് ഭാഷകളിലും അവസരം കിട്ടാൻ കാത്തിരിക്കുകയാണെന്നും പറയുകയാണ് പ്രിയങ്ക.

അതേസമയം സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ രീതികളോട് ഒട്ടും യോജിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ‘സുരേഷേട്ടനെ അന്ന് കണ്ടതുപോലെയായിരിക്കുമെന്ന് കരുതിയാകും ആളുകൾ വോട്ട് ചെയ്തത്. ഇപ്പോഴുള്ള രീതികൾ കാണുമ്പോൾ നമുക്കും വിഷമമാണ്. മാദ്ധ്യമപ്രവർത്തകരോടൊക്കെ എന്തെങ്കിലും പറയണമെങ്കിൽ സമാധാനത്തോടെ പറയാലോ. നിങ്ങളെ വെറുപ്പിച്ചിട്ടെന്തിനാണ്. രാഷ്ട്രീയത്തിൽ ഇറങ്ങിയതുകൊണ്ട് കുഴപ്പമില്ല, പക്ഷേ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണം. നമ്മൾ ജനങ്ങളുടെ ഇടയിൽ വെറുപ്പ് സമ്പാദിക്കരുത്. ഈ ജനങ്ങൾ തന്നെയാണ് നാളെ നമുക്ക് വോട്ട് ചെയ്യേണ്ടത്.’- പ്രിയങ്ക പറഞ്ഞു.

Leave a Reply