
നടി റോജ ശെൽവമണി ആന്ധ്രയിൽ മന്ത്രിയായി ഇന്ന് ചുമതലയേൽക്കും. ണ്ടാം തവണയാണ് റോജ എംഎൽഎ ആയത്. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ റോജയ്ക്ക് അവസരം ലഭിച്ചത്. ജില്ലകളുടെ പുനഃസംഘടനയിൽ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാൽ ചിറ്റൂർ, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് അവർ പ്രതിനിധീകരിക്കുക. തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിൽ ചേരുകയായിരുന്നു.