മലയാളികൾ സോഷ്യൽ മീഡിയയിലൂടെ വളരെയധികം ആക്രമിച്ചിട്ടുള്ള നടിയാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത സമയം മുതലേ നടി സൈബർ ആക്രമങ്ങൾക്ക് ഇരയാണ്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ അരോസരപ്പെടുത്തുന്നു എന്നു പറഞ്ഞായിരുന്നു താരത്തെ ആദ്യം മലയാളികൾ മലയാളികൾ വിമർശിച്ചത്. പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ്, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ നടി മലയാളത്തിൽ സജീവമായതോടെ നടിയുടെ വേഷവിധാനങ്ങളുടെ പേരിലായി പിന്നീടങ്ങോട്ടുള്ള സൈബർ ആക്രമണങ്ങൾ.
ഇപ്പോഴിതാ തന്റെ 23 ആം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ച് ആഘോഷിച്ചതിന്റെയും തന്റെ സന്തോഷദിനത്തിൽ താരമണിഞ്ഞ വസ്ത്രത്തെയും പേരിലാണ് സാനിയ വീണ്ടും ചർച്ചയാകുന്നത്. സാധാരണ പിറന്നാൾ ടീമിൽ നിന്നും ഡ്രസ്സിൽ നിന്നും വ്യത്യസ്തമായി ഗ്ലാമറസ് ലുക്കിലായിരുന്നു സാനിയയുടെ പിറന്നാൾ സെലിബ്രേഷൻ. അപര്‍ണ തോമസ്, ജീവ, ഗബ്രി എന്നീ സുഹൃത്തുക്കളും സാനിയയുടെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
ഗ്ലാമർ വസ്ത്രം മാത്രമല്ല പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള എന്‍ട്രി ഫീസ് ഒരു ഷോട്ട് മദ്യമാണെന്ന് എഴുതി വച്ചതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ലഹരിക്കെതിരായ ഇത്രയും പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പരസ്യമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ് എന്നുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.ലഹരിക്കെതിരായി ഇത്രയും പ്രതിഷേധങ്ങൾ നടക്കുമ്പോൾ ചില സിനിമാക്കാർ ചെയ്യുന്നത് കണ്ടില്ലേ? എന്നു തുടങ്ങിയ വിമർശനങ്ങളും വരുന്നുണ്ട്.