കാൻസർ ബാധിതയായി ചികിത്സയിൽ ആയിരുന്നു നടി ശരണ്യ അന്തരിച്ചു.കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളായതിനെ തുടർനാണ് അന്ത്യം. ‘ചാക്കോ രണ്ടാമൻ’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.മിനിസ്ക്രീനിൽ താരമായി തിളങ്ങുന്നതിനിടെ 2012 ൽ ആണ് ശരണ്യക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. അന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ശരണ്യക്ക് ട്യൂമർ സ്ഥിരീകരിച്ചത്. പിന്നീട് ഒൻപതിൽ പരം ശസ്ത്രക്രിയകൾ ശരണ്യക്ക് നടത്തിയിരുന്നു. ഇപ്പൊൾ അടുത്ത് ശരണ്യ ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും തൻ്റെ വിശേഷങ്ങൾ അതിലൂടെ പങ്കുവെക്കാറുമുണ്ടായിരുന്നു.