Spread the love

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സിറ്റ്കോമിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴമാണ് ശ്രുതിയെ ഫേമസ് ആക്കിയതെങ്കിലും മിനിസ്ക്രീനിൽ ബാലതാരമായി എത്തിയ താരം കൂടിയാണ് ശ്രുതി. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ശ്രുതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുഞ്ഞെൽദോ, നീരജ, പദ്മ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ താരത്തിന് വലിയ പ്രശംസ തന്നെ നേടിക്കൊടുത്തിരുന്നു.

അഭിനയത്തിനു പുറമേ ഡാൻസർ എന്ന നിലയിലും, സംവിധായക എന്ന നിലയിലും റേഡിയോ ജോക്കിയായുമൊക്കെയായും തിളങ്ങിയ ആൾ കൂടിയാണ് ശ്രുതി. ഏറ്റവും ഒടുവിൽ ഇതാ താരം സ്വന്തമായി പെർഫ്യൂം ബ്രാൻഡ് തുടങ്ങി ബിസിനസിലും ഒരു കൈ വെച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി ചില മാതാപിതാക്കൾ ഏത് അറ്റം വരെയും പോകും എന്ന തരത്തിൽ താരം നടത്തിയ ഒരു പരാമർശമാണ് ശ്രദ്ധേയമാകുന്നത്.

സിനിമയിൽ റോൾ ലഭിക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകുന്ന അമ്മമാരെ കുറിച്ചാണ് താരം പരാമർശിച്ചത്. സിനിമയിൽ മകൾക്ക് അവസരം നൽകിയാൽ മതി, മകളെ ഇവിടെ നിർത്തിയിട്ട് പോകാം എന്ന് അന്യ പുരുഷന്മാരോട് പറയുന്ന അമ്മമാർ ഉണ്ട്. ചിലരെ തനിക്ക് നേരിട്ട് അറിയാമെന്നും ശ്രുതി തുറന്നുപറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്ത് തനിക്കെതിരെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നിരുന്നു എന്നും എന്നാൽ റിപ്പോർട്ടിൽ പറയുന്ന ആൾ താനല്ലെന്നും ശ്രുതി വ്യക്തമാക്കുന്നു. തന്റെ സ്വഭാവം കാരണം താൻ പല സ്ഥലങ്ങളിലും അവഗണിക്കപ്പെട്ടിട്ടുണ്ട് എന്നും എന്നാൽ നഷ്ടപ്പെട്ടതൊക്കെ മറ്റൊരു വഴിയിലൂടെ തിരിച്ചു വരുന്നതായാണ് തനിക്ക് തോന്നിയതെന്നും ശ്രുതി പറയുന്നു.

സിനിമയിലെ പീഡനങ്ങളിൽ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല എന്ന് പറഞ്ഞ താരം സ്വന്തം ശരീരം വിറ്റ് ഒരു അവസരം നേടിയെടുത്താൽ തന്നെ എന്ത് സന്തോഷമാണ് അതിൽനിന്നും കിട്ടുക എന്നും ചോദിക്കുന്നു. അവസരം തരാമെന്ന് പറഞ്ഞു ഉപയോഗിച്ച ശേഷം കടന്നുകളയുന്ന ചിലർ സിനിമയിലുണ്ട്. ഈ കാര്യങ്ങളൊക്കെ തുറന്നു പറയുന്നതുകൊണ്ട് തന്നെ അവസരങ്ങൾ നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്നും ശ്രുതി പറയുന്നു. ഇത്തരം മോശം മാർഗങ്ങളിലൂടെ സിനിമയിൽ നല്ല രീതിയിൽ എത്തിപ്പെട്ടാൽ തന്നെ പശ്ചാത്തപിക്കാതെ ഒരു രാത്രിയെങ്കിലും ഇവർക്ക് ഉറങ്ങാൻ കഴിയുമോ എന്നും സുധി ചോദിക്കുന്നു.

സിനിമയിൽ ബോഡി ഷേമിംഗ് ഉണ്ട്. സിനിമയിൽ നിന്ന് തനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശ്രുതി പറയുന്നു. ഒരിക്കൽ ഒരു ഓഡിഷന് പങ്കെടുത്തപ്പോൾ ഏകദേശം തന്നെ ആ റോളിലേക്ക് സെലക്ട്‌ ചെയ്ത രീതിയിലായിരുന്നു അവർ സംസാരിച്ചത്. എന്നാൽ കുറച്ച് നാളുകൾക്കു ശേഷം മറ്റൊരാളെ അതേ റോളിലേക്ക് തിരഞ്ഞെടുത്തതായി താൻ അറിഞ്ഞു. ചോദിച്ചപ്പോൾ വണ്ണം ഇല്ലെന്നായിരുന്നു പ്രതികരണം. ശ്രുതി തുറന്നു പറഞ്ഞു.

Leave a Reply