നടി ഷംന കാസിം വിവാഹിതയാവുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബത്തിന്‍റെ അനുഗ്രഹത്തോടെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഷംന കുറിച്ചു. ഷാനിദിനൊപ്പമുള്ള ചിത്രങ്ങള്‍ നടി പങ്കുവെച്ചിട്ടുണ്ട്. കമലിന്‍റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് ഷംന സിനിമാ അരങ്ങേറ്റം കുറിച്ചത്. പൂര്‍ണ എന്ന പേരിലാണ് മറുഭാഷകളില്‍ ഷംന അറിയപ്പെടുന്നത്.