Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ.ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തിയ നടിയുടെ കൈ നിറയെ ചിത്രങ്ങളാണ്.നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ രണ്ടാം വരവ്.മലയാളത്തിന് പുറമെ തമിഴിലും നടി തിളങ്ങിയിരുന്നു.മികച്ച ഒരു നർത്തകി കൂടിയാണ് നടി.1981ൽ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ ചെറു പ്രായത്തിൽ തന്നെ ശാന്തി കൃഷ്ണ ശ്രദ്ധിക്കപ്പെട്ടിരുന്നു.നടൻ ശ്രീനാഥുമായിട്ടായിരുന്നു നടിയുടെ ആദ്യ വിവാഹം.1984ൽ ആണ് വിവാഹം നടന്നത്.1995ൽ ബന്ധം വേർപെടുത്തി.തുടർന്ന് 1998ൽ സദാശിവൻ ബജോറിനെ വിവാഹം ചെയ്തു.ഈ ബന്ധം 2016ൽ അവസാനിച്ചു.

ഇപ്പോളിതാ സിനിമയും സീരിയലും തമ്മിലുള്ള വിത്യാസത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.സിനിമയിൽ സജീവമായിരിക്കുമ്പോഴായിരുന്നു ഞാൻ ചാപല്യം എന്ന സീരിയൽ ചെയ്തത്.അതിലെ കൃഷ്ണ പ്രഭയുടെ റോൾ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായി.സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു നായിക നടി സീരിയൽ രംഗത്തേക്ക് വന്നു ഒരു പ്രധാന റോൾ ഏറ്റെടുക്കുന്നതിന്റെ തുടക്കം ചിലപ്പോൾ എന്നിൽ നിന്ന് ആകാമെന്ന് തോന്നുന്നു. സീരിയലിൽ അഭിനയിക്കുന്നത് കുറച്ചിലാണെന്ന് എനിക്ക് തോന്നിയിരുന്നില്ല.

നല്ല ഒരു കഥാപാത്രം വന്നപ്പോൾ ചെയ്തു.സിനിമയും സീരിയലും തമ്മിൽ എനിക്ക് വലിയ വ്യത്യാസം തോന്നിയിട്ടില്ല.ക്യാമറയുടെ വ്യത്യാസം മാത്രമേയുള്ളൂ.അഭിനേതാക്കൾക്ക്‌ അതില്ല.എന്നെ സംബന്ധിച്ച് രണ്ടും കഥാപാത്രങ്ങളാണ്.അഭിനയിക്കുക എന്നതാണ് പ്രധാനം ശാന്തി കൃഷ്ണ പറയുന്നു

Leave a Reply