സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ പോസ്റ്റർ വൈറൽ ആവുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം.
ലാലേട്ടന് പുറമേ ശോഭന, ബിനു പപ്പു, ഇർഷാദ്, ആർഷ ബൈജു, തോമസ് മാത്യു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇപ്പോൾ ഇതാ തുടരും ഷൂട്ടിങ്ങിനിടെ നടി ശോഭനയമായുള്ള ഒരു കോമ്പിനേഷൻ സീനിൽ തനിക്ക് പറ്റിയ അബദ്ധവും അതിനോട് നടി എത് തരത്തിൽ പ്രതികരിച്ചുവെന്നും വ്യക്തമാക്കുകയാണ് പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നടൻ ബിനു പപ്പു. ചിത്രത്തിൽ പോലീസ് വേഷമാണ് നടൻ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിൽ താൻ ശോഭനയെ ചോദ്യംചെയ്യുന്ന ഒരു സീൻ ഉണ്ടെന്നും വളരെ ക്രൂരമായൊക്കെയാണ് താൻ അഭിനയിക്കുന്നത്. ഇത്തരത്തിൽ ശോഭന മാമിന്റെ കൈപിടിച്ചു തിരിക്കുന്ന ഒരു സീനിൽ വള പൊട്ടി അവരുടെ കൈയ്യിൽ കുത്തിക്കേറി എന്നും ശരിക്കും വേദനിച്ചു എന്നും ബിനു പപ്പു പറയുന്നു. നല്ല ഫോഴ്സിൽ ഇക്കാര്യങ്ങൾ ചെയ്യുമ്പോൾ ശരിക്കും വേദനിക്കുമെന്നും എന്നാൽ താൻ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല നടിയുടെ പ്രതികരണം എന്നും ബിനു പപ്പു പറയുന്നു..
ഡേയ് കൈ വിടറാ… ചോക്ലേറ്റ് വാങ്ങിത്തരേ… ഇന്നേക്ക് ദുർഘാഷ്ടമി കൈ വിടറാ… എന്നൊക്കെയാണ് ആ സമയത്ത് മാം പ്രതികരിച്ച് പറഞ്ഞ ഡയലോഗുകൾ. എനിക്ക് ചിരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള ഡയലോഗുകൾ ഒന്നും പറയല്ലേ എന്നാണ് താൻ പറഞ്ഞത് എന്നും ബിനു പറയുന്നു. അത്രയ്ക്ക് ചിരിയടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും നടൻ പറഞ്ഞു.