സിനിമാ-സീരിയല്‍ താരം സോണിയ ഇനി മുന്‍സിഫ് മജിസ്ട്രേറ്റ്. വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് താരത്തിന് മുന്‍സിഫ് മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചത്. എൽ എൽ എം പൂർത്തിയാക്കിയ ശേഷമാണ് വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചത്. ടെലിവിഷന്‍ അവതാരകയായി എത്തിയ സോണിയ സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി. ‘അത്ഭുതദ്വീപ്, ലോകനാഥൻ ഐ.എ.എസ്, മൈ ബോസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തെരഞ്ഞെടുപ്പിലൂടെയാണ് സംഘടനയുടെ നേതൃനിരയിലെത്തിയത്.