സൂപ്പർ താരം മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി സോണിയ മൽഹാർ. താന്‍ കരഞ്ഞപ്പോള്‍ നടൻ അന്ന് മാപ്പ് പറഞ്ഞു. സംഭവം തന്നെ മാനസികമായി തകര്‍ത്തു.
തൊടുപുഴയിലെ സിനിമാസെറ്റിൽവെച്ച് 2013-ലാണ് ദുരനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റിൽ പോയി തിരികെവരുന്ന വഴിയാണ് താരം കയറിപിടിച്ചത്.
പിന്നീട് ഈ നടനില്‍നിന്ന് മോശമായി ഒന്നുമുണ്ടായില്ല. ഇപ്പോള്‍ പ്രതികരിച്ചത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുകൊണ്ടാണ്. നടന്‍റെ കുടുംബത്തെയോര്‍ത്ത് പേരു പറയുന്നില്ല. ഇനി ആ നടന്‍ ആരോടും ഇത് ചെയ്യരുതെന്നും സോണിയ മല്‍ഹാര്‍ പറഞ്ഞു. ഇന്നലെ താൻ ആരോപണമുന്നയിച്ചപ്പോൾ അയാൾ ഉറങ്ങിയിട്ടുണ്ടാവില്ലെന്നും അവർ പറഞ്ഞു