പ്രശസ്ത നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ മകളായ നര്‍ത്തകിയും ടിക് ടോക്ക് താരവുമായ സൗഭാഗ്യയെ ഏവര്‍ക്കും സുപരിചിതമാണ്. സോഷ്യല്‍ മീഡിയയിലൂടെ വളരെയേറെ സജീവമായ താരത്തെ ഡബ്സ്മാഷ് ക്യൂന്‍ എന്നാണ് ആരാധകര്‍ വിളിച്ചത്. സൗഭാഗ്യ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഡബ്സ്മാഷിന്റെ വ്യത്യസ്തമായ മറ്റൊരു തലം പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത് കൊണ്ടാണ് സെലിബ്രിറ്റിയായി മാറിയത്. എന്നാല്‍ താരത്തിന്റെ വിവാഹവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സൗഭാഗ്യ തന്റെ വിശേസങ്ങള്‍ പങ്കുവച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
അര്‍ജുന്‍ ചേട്ടന്‍ അന്ന് നല്ല രീതിയില്‍ ഡാന്‍സ് ചെയ്യും. നന്നായി പഠിക്കും. തമാശ പറയും. ആളുകളോട് നന്നായി പെരുമാറുമായിരുന്നു. ആ ടൈമിലാണ് തനിക്ക് ചേട്ടനൊടൊരു ക്രഷ് തോന്നുന്നത്. പക്ഷെ അമ്മയോട് പറയാന്‍ ധൈര്യമില്ലായിരുന്നു.
പക്ഷെ അര്‍ജുനോട് പ്രണയം വെളിപ്പെടുത്തിയെന്നും സൗഭാഗ്യ പറഞ്ഞു. പിറന്നാളിനാണ് പ്രണയം പറഞ്ഞതെന്നും താരം പറഞ്ഞു. വിവാഹം കഴിഞ്ഞ സമയത്ത് അടിച്ചുപൊളിക്കണം എന്ന പ്ലാനിട്ടപ്പോഴാണ് ലോക്ഡൗണ്‍ വന്നത്. മാക്സിമം അടിച്ചുപൊളിക്കാം എന്ന് വിചാരിച്ചതൊക്കെ വെള്ളത്തിലായി.
ഹണിമൂണിനായി നിരവധി സ്ഥലങ്ങള്‍ പ്ലാന്‍ ചെയ്ത് വച്ചതായിരുന്നു.
പക്ഷെ ലോക്ഡൗണ്‍ അതെല്ലാം കുളമാക്കി. എല്ലാം പഴയപോലെ ശരിയാകാന്‍ പ്രാര്‍ത്ഥിക്കുകയാണ്. അതിന് ശേഷം ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോകണം. താരം പറഞ്ഞു. ഫ്‌ലവേര്‍സ് ചാനലില്‍ പുതിയതായി ആരംഭിച്ച ചക്കപ്പഴം എന്ന സീരിയലില്‍ അര്‍ജുന്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.
സൗഭാഗ്യ തിരുവനന്തപുരത്ത് ആണ് ഇപ്പോള്‍ ഉള്ളതെന്നും വിവാഹശേഷം മാറി നില്‍ക്കേണ്ടി വന്നത് വളരെ സങ്കടമാണെന്നും പറയുകയാണ് അര്‍ജുന്‍. ചക്കപ്പഴത്തിലേക്ക് അവസരം കിട്ടിയതിന് കാരണവും അതാണ്. വിവാഹശേഷം സൗഭാഗ്യയുമൊത്ത് ചാനലുകളില്‍ വന്ന അഭിമുഖങ്ങളിലൂടെ ട്രിവാന്‍ഡ്രം സ്റ്റൈലിലുള്ള തന്റെ സംസാരം കേട്ടാണ് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സാര്‍ സീരിയലിലേക്ക് വിളിച്ചതെന്നും അര്‍ജുന്‍ പറഞ്ഞു.