Spread the love

നടി സൗന്ദര്യയുടെത് ഒരു സ്വാഭാവിക വിമാന അപകടം അല്ലെന്നും താരത്തിന്റെ മരണത്തിന് പിന്നിൽ തെലുങ്ക് നടൻ മോഹൻ ബാബു ആണെന്നും ആരോപിച്ച് ഒരാൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. സൗന്ദര്യയുടെ കൊലപാതകത്തിന് പിന്നിൽ സ്ഥലത്തർക്കം എന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി താരത്തിന്റെ ഭർത്താവ് തന്നെ പിന്നാലെ രംഗത്തെത്തിയിരുന്നു. എന്തായാലും വിവാദം കത്തി പടർന്നതോടെ സൗന്ദര്യയുടെ മരണത്തിന് കാരണമായ വിമാന അപകടവും വീണ്ടും ചർച്ചയാവുകയാണ്. 2004ൽ സംഭവിച്ച അപകടത്തെ കുറിച്ചാണ് പലരും ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നത്. അന്ന് സംഭവിച്ചത് അറിയാം.

കർണാടകയിലെ ബെംഗളൂരുവിനടുത്തുള്ള ജക്കൂർ എയർസ്ട്രിപ്പിൽ നിന്ന് സിംഗിൾ എഞ്ചിൻ സെസ്‌ന 180 വിമാനത്തില്‍ കയറി ടേക്ക് ഓഫിന് തയ്യാറായി നില്‍ക്കുകയായിരുന്നു സൗന്ദര്യ . 2004 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സൗന്ദര്യ അന്നത്തെ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിക്കുവേണ്ടി പ്രചാരണം നടത്താൻ അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ കരിംനഗറിലേക്ക് പോകുകയായിരുന്നു സൗന്ദര്യ.ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനുട്ടിനുള്ളില്‍ ആ ചെറുവിമാനം പൊട്ടിത്തെറിച്ച് ഒരു തീഗോളമായി ബെംഗളൂരുവിനടുത്തുള്ള കാർഷിക ശാസ്ത്ര സർവകലാശാലയുടെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തകർന്നുവീണു.സൗന്ദര്യ അടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അന്ന് മരണപ്പെട്ടു. സൗന്ദര്യ എന്നറിയപ്പെടുന്ന സൗമ്യ സത്യനാരായണ എന്ന നടിക്ക് മരിക്കുമ്പോൾ വെറും 32 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ

മരിക്കുമ്പോൾ സൗന്ദര്യ ഗർഭിണിയായിരുന്നു. സഹോദരൻ അമർനാഥ്, ബിജെപി പാർട്ടി പ്രവർത്തകൻ രമേശ് കദം, പൈലറ്റ് ജോയ് ഫിലിപ്സ് എന്നിവരോടൊപ്പം അവർ കരിംനഗറിലേക്ക് യാത്ര ചെയ്തത്. അവര്‍ എല്ലാം മരണപ്പെട്ടു. ശരിക്കും മൃതദേഹങ്ങള്‍ എല്ലാം കത്തിക്കരിഞ്ഞ് ചിതറിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ പോലും വളരെ ബുദ്ധിമുട്ടിയെന്നാണ് അന്നത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

Leave a Reply