Spread the love

പ്രശസ്തയായ ഒരു ചലച്ചിത്ര, ടി.വി അഭിനേത്രിയും ഗായികയുമാണ് ശ്രീലത എന്ന ശ്രീലത നമ്പൂതിരി. ഇരുനൂറോളം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.60-കളില്‍ നിരവധി ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്. വളരെക്കാലം ചലച്ചിത്ര രംഗത്തു നിന്ന് വിട്ട് നിന്ന ഇവര്‍ അടുത്ത കാലത്തായി വീണ്ടും സിനിമയില്‍ സജീവമാണ്.ഇപ്പോളിതാ കാരവന്‍ ഇല്ലാത്ത കാലത്ത് സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച ഒരു സൂപ്പര്‍ താരം നമുക്ക് ഉണ്ടായിരുന്നുവെന്നും അത് പ്രേംനസീറാണെന്നും തുറന്ന് പറയുകയാണ് ശ്രീലത നമ്പൂതിരി.

മറ്റാര്‍ക്കും അറിയാത്ത ഒരു പ്രേംനസീറിനെ ഞങ്ങള്‍ക്കറിയാം. അത് ഗായകനായ പ്രേംനസീറിനെയാണ്. കരവാന്‍ ഇല്ലാത്ത കാലമാണല്ലോ. ഷൂട്ടിങ്ങിന്റെ ഇടവേകളില്‍ നിലത്ത് ഷീറ്റ് വിരിച്ചിട്ട് അതിലാണ് വിശ്രമിക്കുന്നത്. പാട്ട് പാടാനും കേള്‍ക്കാനും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.


പ്രത്യേകിച്ച്‌ ശാസ്ത്രീയ സംഗീതം പാടി കേള്‍ക്കാന്‍. ആ സമയം എന്ത് കയ്യില്‍ കിട്ടിയാലും അതില്‍ നന്നായി താളമിടും. കലമോ കുടമോ മരകഷണമോ എന്തായാലും മതി. നേരത്തെ ഷൂട്ടിംഗ് കഴിയുന്ന ചില ദിവസങ്ങളില്‍ മറ്റു തിരക്കുകള്‍ ഇല്ലെങ്കില്‍ കച്ചേരിക്കായി ഞങ്ങളോടൊപ്പം കൂടും. അദ്ദേഹം എപ്പോഴും പാടുന്ന പാട്ടായിരുന്നു പാടാത്ത വീണയും പാടും. പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാലെന്നു ശ്രീലത പറഞ്ഞു

Leave a Reply