മലയാളികളുടെ പ്രീയപ്പെട്ട നായികായാണ് ശ്രീത ശിവദാസ്.ഓർഡിനറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികായയാണ് താരം എത്തുന്നത്.ആദ്യ സിനിമയിലൂടെത്തന്നെ ആരാധകരെ കരസ്ഥമാക്കാൻ ശ്രീതക്ക് സാധിച്ചു.ഓർഡിനറിക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങളും താരത്തിനെ തേടിയെത്തിയിരുന്നു.മൈക്രോ ബയോളിജിയിൽ ബിരുദം നേടിയ ശ്രിത അഭിനയത്തിന് പുറമെ അവതരണ രംഗത്തും സജീവമായിരുന്നു.മണി ബാക് പോളിസി,10.30എഎം ലോക്കൽ കോൾ,കൂതറ തുടങ്ങി പത്തിൽ അധികം സിനിമകളിൽ ശ്രിത നായികയായി എത്തിയെങ്കിലും തുടർച്ചയായ പരാജയങ്ങൾ കാരണം ഇടക്കാലത്ത് സിനിമയയിൽ നിന്നും ഇടവേളയെടുത്തിരുന്നു
ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.2014ൽ വിവാഹം കഴിഞ്ഞ ശ്രിത ചില മലയാള സിനിമകളിൽ വേഷമിട്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു2019 ൽ തമിഴിൽ ഇറങ്ങിയ ദിൽക്കു ദുക്കുടു എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.വിവാഹം കഴിഞ്ഞ ശേഷം ആ ബന്ധം ഒരു വർഷം മാത്രമേ മുന്നോട്ട് പോയിട്ടുള്ളുവെന്നും പരസ്പരം ഒത്തുപോകാൻ കഴിയില്ല എന്ന് ബോധ്യമായപ്പോളാണ് വിവാഹ ബന്ധം വേർപെടുത്തിയതെന്നും ചില കാരണങ്ങൾ കൊണ്ട് ആ സമയത്ത് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും ശ്രിത പറയുന്നു.