Spread the love

ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് എന്ന ചിത്രങ്ങളിലും ശ്രീവിദ്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം, തന്റെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

എന്നാൽ, ‘തങ്ങളുടെ ഹണിമൂണ്‍ പിരീഡാണിത്. ആ സമയത്ത് ഒരുമിച്ചില്ലാത്തതില്‍ നല്ല വിഷമമുണ്ടെന്നായിരുന്നു വീഡിയോയിൽ ശ്രീവിദ്യ പറഞ്ഞത്. ‘വേര്‍പിരിഞ്ഞ് നില്‍ക്കുന്നത് മനപൂര്‍വമല്ല. അത് രണ്ടുപേരും ചിന്തിക്കാത്ത കാര്യമാണ്. എന്താണ് ഒരുമിച്ച് വീഡിയോ ഇടാത്തത് എന്നൊക്കെ നിങ്ങള്‍ ചോദിക്കുമ്പോള്‍ അതിന്റെ കാരണം വന്ന് പറയാന്‍ വേണ്ടിക്കൂടിയാണ് ഈ വീഡിയോ ചെയ്യുന്നതെ’ന്നാണ് ശ്രീവിദ്യ പറഞ്ഞത്.

രണ്ടു പേരുടെയും ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഈ വേര്‍പിരിയല്‍ അത്യാവശ്യമായി വന്നെന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു. ഇതിനിടയിൽ രണ്ടോ മൂന്നോ തവണ തമ്മിൽ കണ്ടിട്ടുണ്ട്. സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്റ് തന്റെ വലിയ ആഗ്രഹമായിരുന്നു. അതിനൊപ്പം നന്ദുവിന്റെ ആഗ്രഹപ്രകാരം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു റെസ്റ്റോറന്റും ഈ ജനുവരിയില്‍ ആരംഭിച്ചു. ഈ തിരക്കുകള്‍ കാരണമാണ് ഒരുമിച്ചല്ലാത്തതെന്നും ശ്രീവിദ്യ പറഞ്ഞു.

വീഡിയോയുടെ തലക്കെട്ടും, പറഞ്ഞ കാര്യങ്ങളും തെറ്റിദ്ധാരണ പരത്തുന്നതായി ചൂണ്ടിക്കാട്ടി നിരവധി കാഴ്ചക്കാരാണ് വീഡിയോയിൽ വിമർശനവുമായെത്തിയത്. “അധികം അഭിനയിച്ച് കഷ്ടപ്പെടേണ്ട… ആൾക്കാരെ പറ്റിക്കാൻ ഓരോന്നിറങ്ങിക്കോളും” എന്നാണ് ഒരാൾ വീഡിയോയിൽ കമന്റ് ചെയ്തത്. “വിദ്യാഭ്യാസം ഉള്ള ഒരു വ്യക്തി അല്ലെ നിങ്ങൾ, കുറച്ച് മാന്യമായി കാര്യങ്ങൾ ചെയ്യു,” “ഇതിലും നല്ലത് കട്ടപ്പാര എടുത്ത് കക്കാൻ പോകുന്നതാണ്, കഷ്ടം,” “നിങ്ങൾക്ക് അത്യാവിശ്യ വ്യൂവർഷിപ്പ് ഉണ്ടല്ലോ… പിന്നെ എന്തിനാ ചേച്ചി ഇങ്ങനെ ഒരു തമ്പ്നെയിൽ കൊടുക്കുന്നെ, എന്തായാലും ഇനി അങ്ങോട്ട് ശ്രദ്ധിക്കുക,” കമന്റുകളിൽ ചിലത് ഇങ്ങനെ. അതേസമയം, കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു, സംവിധായകൻ രാഹുൽ രാമചന്ദ്രനും ശ്രീവിദ്യയും വിവാഹിതരായത്.

Leave a Reply