Spread the love

വിവാഹ ബന്ധത്തെ കുറിച്ചും ഭർതൃ സങ്കൽപ്പത്തെ കുറിച്ചുമെല്ലാം പറഞ്ഞ് എയറിൽ ആവാറുള്ള ആളാണ് നടി സ്വാസിക. കഴിഞ്ഞവര്‍ഷം ജനുവരിയിൽ ആയിരുന്നു സ്വാസികയും ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായത്. ‘രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങണം, അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതിരിക്കണം’ തുടങ്ങി നിരവധി കാര്യങ്ങളായിരുന്നു അന്ന് സ്വാസികയെ എയറിൽ ആക്കിയ ആ അഭിമുഖത്തിൽ നടി പറഞ്ഞത്. എന്തായാലും അഭിമുഖം സംപ്രേക്ഷണം ചെയ്തതിനു തൊട്ടുപിന്നാലെ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളും താരം നേരിട്ടിരുന്നു. നടിക്ക് പഴയ കാലത്തുനിന്നും വണ്ടി കിട്ടിയിട്ടില്ലെന്നും ആൺകോയ്മയെ ആരാധിക്കുകയാണെന്നും ആയിരുന്നു നേരിട്ട വിമർശനം.

ഇപ്പോഴിതായ തന്റെ ഒന്നാം വിവാഹ വാർഷികം വേറിട്ട രീതിയിൽ ആഘോഷമാക്കി ശ്രദ്ധ നേടുകയാണ് സ്വാസികയും ഭർത്താവും. തമിഴ് ആചാരപ്രകാരം വിവാഹിതരാകുന്ന മാതൃകയില്‍ ഒരു ഫോട്ടോഷൂട്ട് ആണ് ഇരുവരും ചേര്‍ന്ന് നടത്തിയത്. സ്വാസികയും പ്രേമും തന്നെയാണ് ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

‘ഒരുവര്‍ഷം വേഗം കടന്നുപോയി. തമിഴ് രീതികള്‍ പ്രകാരം വീണ്ടും വിവാഹിതരാവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിയതിന് എല്ലാവര്‍ക്കും നന്ദി. ഷൂട്ടിന് വേണ്ടിയായിരുന്നെങ്കിലും ശരിക്കുമൊരു വിവാഹംപോലെ തന്നെ ഞങ്ങള്‍ക്കിത് അനുഭവപ്പെട്ടു’, പ്രേം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോയ്ക്കു താഴെ ഇരുവര്‍ക്കും ആശംസകളറിയിച്ചിരിക്കുന്നത്.

Leave a Reply