പ്രശസ്ത സിനിമാ സീരിയല്‍ താരം യമുന വീണ്ടും വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരന്‍. കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സംവിധായകനായ എസ് പി മഹേഷ് ആയിരുന്നു യമുനയുടെ ആദ്യ ഭര്‍ത്താവ്. മാനസികമായി പൊരുത്തപ്പെടാനാവില്ലെന്ന് കണ്ടതോടെ വേര്‍പിരിയുകയായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുളളത്.
മമ്മൂട്ടി നായകനായ സ്റ്റാലിന്‍ ശിവദാസ് ആണ് യമുന ആദ്യമായി അഭിനയിച്ചത്. ഉസ്താദ്, പല്ലാവൂര്‍ ദേവനാരായണന്‍, വല്ല്യേട്ടന്‍,മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും,പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങി നാല്‍പ്പത്തഞ്ചാേളം സിനിമകളില്‍ വേഷമിട്ട യമുന അന്‍പതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.