Spread the love

ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കില്ല. ഹേമ കമ്മിറ്റിയിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലും കേസെടുക്കില്ല. ആരോപണമുന്നയിച്ച സ്ത്രീ പരാതി നൽകണം അല്ലെങ്കിൽ സർക്കാർ നിർദേശം വരട്ടെയെന്നുമാണ് പൊലീസ് നിലപാട്. കേരളത്തിൽ വന്ന് ഒരു പരാതി നൽകാൻ ആരോപണമുന്നയിച്ച നടി തയ്യാറായിട്ടില്ല. അതിനാൽ തന്നെ തീരുമാനം സർക്കാരിന് വിട്ട സാഹചര്യമാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ നൽകിയത് മൂന്നാം കക്ഷികളാണ് എന്നതിനാൽ തന്നെ അതിൽ കേസെടുക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്.

Leave a Reply