Spread the love

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് നടി ഭാമ. വിവാഹശേഷം താരം സിനിമകളിൽ നിന്നും വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഭാമ ഭർത്താവിൽ നിന്നും വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഭർത്താവായ അരുൺ ജഗദീഷിന്റെ പേര് തന്റെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ നിന്നും ഭാമ നീക്കം ചെയ്തതോടെയായിരുന്നു ഇത്.

ഇതോടെ പലരും ഭാമയുടെ വിവാഹ ജീവിതത്തിൽ എന്ത് സംഭവിച്ചുവെന്ന ചോദ്യം ഉയർത്തിയെങ്കിലു ഇതിനോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. വിവാഹമോചിതയാണോയെന്ന ചോദ്യത്തിനും ഭാമ ഉത്തരം നൽകിയില്ല. പകരം ഒരിക്കൽ തന്റെ മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞു.

ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് ഭാമ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട സ്റ്റോറിയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ശക്തമായ ഭാഷയിൽ വിവാഹത്തെ ചോദ്യം ചെയ്യുകയാണ് കുറിപ്പിൽ ഭാമ. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും.ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം… എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. തന്റെ വിവാഹ ജീവിതത്തിൽ ഭാമ ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിട്ടിരുന്നോ എന്നതാണ് പലരും ചോദിക്കുന്ന ചോദ്യം. ‌

ബിസിനസുകാരനാണ് ഭാമയുടെ ഭർത്താവായ അരുണ്‍ . 2020 ജനുവരി 30 നായിരുന്നു ഇരുവരും വിവാഹിതരായത്. അരുണ്‍ ഭാമയുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. 2021 ലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ഗൗരി പിള്ള എന്നാണ് കുഞ്ഞിന്റെ പേര്. മുൻപ് ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള നിരവധി ചിത്രങ്ങൾ ഭാമ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ മകൾക്കൊപ്പം മാത്രമുള്ള ചിത്രങ്ങളാണ് താരം പങ്കിടാറുള്ളത്.

Leave a Reply