തിരുവനന്തപുരം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, വര്‍ക്കല, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ഉള്‍പ്പെട്ട വയോജന പരാതികളുടെ അദാലത്ത് നവംബര്‍ 05 ന് നടത്തും. ജില്ലാ കളക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ നിലവിലുള്ള 100 ഹര്‍ജികളാണ് പരിഗണിക്കുന്നതെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.