Spread the love
അദാനി തുറമുഖത്ത് അഫ്ഗാന്‍ കണ്ടെയിനറുകള്‍ക്ക് വിലക്ക്.

അഹമ്മദാബാദ്: അദാനി തുറമുഖത്ത് അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചരക്കു കണ്ടെയിനറുകളുടെ കയറ്റിറക്കുമതി നവംബര്‍ 15 മുതല്‍ നിർത്തിവെയ്ക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞമാസം മുന്ദ്രയില്‍ കണ്ടെയിനറിലെത്തിയ 3000 കിലോ മയക്കുമരുന്ന് പിടിച്ചതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. അഫ്ഗാനിലെ കാണ്ഡഹാറിലുള്ള കമ്പനി ഇറാന്‍ തുറമുഖത്തുനിന്ന് മുന്ദ്രയിലേക്ക് ഹെറോയിന്‍ ഒളിപ്പിച്ച ടാല്‍ക്കം പൗഡര്‍ കണ്ടെയിനറുകള്‍ അയച്ചത്. തുറമുഖം അധികാരികളുടെ അറിവോടെയാണോ ഇതൊക്കെ നടക്കുന്നതെന്ന് അന്വേഷിക്കാൻ ഭുജിലെ നാര്‍കോട്ടിക്‌സ് പ്രത്യേകകോടതി ഡി.ആര്‍.ഐ.ക്ക് ഉത്തരവു നല്‍കി. അന്വേഷണച്ചുമതല ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കാണ്. ഇതുവരെ ഒമ്പതുപേര്‍ അറസ്റ്റിലായി.

Leave a Reply