കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വീട്ടിനുള്ളിലാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈൽ ഫോണിനടിമയായെന്ന വിഷമം ആറ് താളുകൾ നീണ്ട ആത്മഹത്യാക്കുറിപ്പിലെഴുതി വച്ചാണ് ജീവ ആത്മഹത്യ ചെയ്യുന്നത്. കൃത്യസമയത്ത് കൗൺസിലിംഗോ, ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവിദഗ്ധരുടെ സഹായമോ കിട്ടിയിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിരുന്നേനെ ഈ മിടുക്കിയായ പെൺകുട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും വേദനയോടെ പറയുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയിരുന്നു. പക്വതയുള്ള കുട്ടിയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. മൊബൈലിന് അടിമപ്പെട്ടെന്ന് ആത്മഹത്യക്കുറിപ്പെഴുതി വച്ചിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നാണ് മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. കൊറിയന്‍ ബാന്റുകളുടെ യൂട്യൂബ് വീഡിയോകള്‍ കുട്ടി സ്ഥിരം കണ്ടിരുന്നതായി വിവരമുണ്ട്. ഒറ്റപ്പെടല്‍, മൊബൈലിനെ കൂടുതല്‍ ആശ്രയിക്കപ്പെടേണ്ടി വരുന്ന അവസ്ഥ എന്നിവയിലേക്കാണ് ആത്മഹത്യ വിരള്‍ ചൂണ്ടുന്നത്.