മലയാളികളുടെ പ്രിയപ്പെട്ട അവതാരകരാണ് പേളി മാണിയും ആദില്‍ ഇബ്രാഹിമും. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇവര്‍ ഒരുമിച്ച് അവതാരകരായി എത്തിയത്. ഇവരുടെ അവതരണ ശൈലിയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഷോ അവസാനിച്ചപ്പോള്‍ ഇരുവരും അവരവരുടെ തിരക്കുകളിലേക്കും പോയി. ഇപ്പോള്‍ പേളിയുടെ മകളെ കാണാന്‍ ആദില്‍ എത്തി. ആദില്‍ തന്നെയാണ് പേളിക്കും മകള്‍ നിലായ്ക്കും ഒപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ആദില്‍ അങ്കിള്‍ ആദ്യമായി കുഞ്ഞ് നിലയെയും വളരെ കാലത്തിന് ശേഷം അവളുടെ അമ്മ പേളി മാണിയെയും കണ്ടുമുട്ടിയപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് നടന്‍ ചിത്രം പങ്കുവെച്ചത്. ആദിലിന്റെ പോസ്റ്റിന് കമന്റുമായി പേളിയുടെ ഭര്‍ത്താവ് ശ്രീനിഷും സുഹൃത്ത് ഗോവിന്ദ് പത്മസൂര്യയും എത്തി.
അടുത്തിടെയാണ് നില ബേബിയുടെ പേരിടല്‍ ചടങ്ങ് നടന്നത്. ഇതിന്റെ വീഡിയോ പേളി പങ്കുവെച്ചിരുന്നു. പേളിക്കും ശ്രീനിഷിനും ആദ്യ മകള്‍ കഴിഞ്ഞ മാര്‍ച്ച് 21നാണ് പിറന്നത്. അന്ന് തന്നെ കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പേളി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഒരു തമിഴ് ഷോയിലൂടെ എത്തിയ പേളി പിന്നീട് മലയാളത്തിലും എത്തുകയായിരുന്നു. ഗര്‍ഭിണിയായ ശേഷം പിന്നീട് ഇടവേളയെടുക്കുകയായിരുന്നു താരം. അതേസമയം ശ്രീനിഷ് ഇപ്പോഴും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്.