Spread the love

ജയന്‍റെ ഓര്‍മ്മ ദിവസം മലയാളം സിനിമ പ്രേക്ഷകര്‍ക്ക് ഒരു വിങ്ങലോടെ മാത്രമേ ഓര്‍ക്കാനാവൂ. അനശ്വര നടന്‍ ജയന്‍റെ ചരമവാര്‍ഷിക ദിനമാണ് ഇന്ന് (നവംബര്‍ 16 ) അദ്ദേഹം മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും അനശ്വരമായ ഒരുപിടി കഥാപാത്രങ്ങള്‍ ബാക്കിവച്ചാണ് കോളിളക്കം സിനിമയുടെ ഷൂട്ടിംഗിനിടെ അപകട മരണം സംഭവിച്ച്‌ ഓര്‍മ്മയായത്. ഇപ്പോഴിതാ അദ്ദേത്തിന്‍റെ ഓര്‍മ്മ ദിനത്തില്‍ സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന്‍റെ സഹോദരന്‍റെ മകനും നടനുമായ ആദിത്യന്‍ ജയന്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.

ജൂലൈ 25 ന് ജയന്‍റെ 81-ാം ജന്മവാര്‍ഷിക ദിനത്തിലും ആദിത്യന്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് എന്‍റെ വല്യച്ഛന്‍ ഞങ്ങളെ വിട്ടുപോയിട്ടു 40 വര്‍ഷം തികയുന്നു, ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് ആദിത്യന്‍ ജയന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. വല്യച്ഛന് ഹാപ്പി ബര്‍ത്ത് ഡേ. ഇന്ന് വല്യച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ 81 വയസ്സയേനെ. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഒപ്പം തന്‍റെ സുഹൃത്തും വല്യച്ഛന്‍റെ കടുത്ത ആരാധകനുമായ മോഹന്‍ സ്കെച്ച്‌ ചെയ്തു തന്ന മൂര്‍ഖന്‍ സിനിമയുടെ ഒരു ചിത്രം കൂടി പങ്കുവയ്ക്കുന്നു എന്നായിരുന്നു അന്ന് ആദിത്യന്‍ കുറിച്ചിരുന്നത്.

Leave a Reply