രണ്‍വീര്‍ സിംഗ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആദിത്യ റോയ് കപൂര്‍. ഒരേ കാലത്ത് കോളജ് പഠനം പൂര്‍ത്തിയാക്കിയവരാണ് ആദിത്യയും രണ്‍വീറും. 2017-ല്‍ നടന്ന നേഹ ഥൂപിയയുടെ ചാറ്റ് ഷോയിലാണ് ആദിത്യ ‘കാമുകി മോഷ്ടാവ്’ ആണെന്ന് രണ്‍വീര്‍ പറഞ്ഞത്.
കോളജില്‍ പഠിക്കുമ്പോള്‍ തന്റെ കാമുകിയെ മോഷ്ടിച്ചു എന്നായിരുന്നു രണ്‍വീര്‍ പറഞ്ഞത്. കോളജിലെ എല്ലാ പെണ്‍കുട്ടികളുടേയും ആരാധനാപാത്രമായിരുന്നു ആദിത്യ. അന്ന് തനിക്കൊരു കാമുകിയുണ്ടായിരുന്നു. ഇന്നവളൊരു കുട്ടിയുടെ അമ്മയാണ്. നാലഞ്ച് വര്‍ഷത്തെ ബന്ധത്തിന് ശേഷം ഞങ്ങള്‍ പിരിഞ്ഞു. ആദിത്യയ്‌ക്കൊപ്പം പോകാന്‍ വേണ്ടിയായിരുന്നു അവള്‍ തന്നെ ഉപേക്ഷിച്ചത് എന്നാണ് രണ്‍വീര്‍ പറഞ്ഞത്.
ഈ ആരോപണത്തിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടിയുമായി ആദിത്യ രംഗത്തെത്തിയിരിക്കുന്നത്. രണ്‍വീര്‍ നാടകീയമാവുകയാണ്. എന്തുകൊണ്ടാണ് അവന് അങ്ങനെ തോന്നിയതെന്ന് അറിയില്ല. അവന്റെ കാമുകിയെ ഞാന്‍ സ്വന്തമാക്കിയിട്ടില്ല. അവരുടെ ബ്രേക്ക് അപ്പ് കഴിഞ്ഞ് എട്ട് മാസത്തിന് ശേഷമാണ് താനും അവളും അടുത്തത് എന്നാണ് ആദിത്യ പറയുന്നത്.