പെരിന്തൽമണ്ണ: നിയോജകമണ്ഡലത്തിൽ കഴിഞ്ഞ മഴക്കാലത്ത് തകർന്ന 23 റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി നജീബ് കാന്തപുരം എം.എൽ.എ. അറിയിച്ചു. 69 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ഇത്രയും റോഡുകൾക്ക് ലഭിച്ചത്. വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽനിന്നാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും ഈ റോഡുകളുടെ പണി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ. പറഞ്ഞു.
പഞ്ചായത്ത്, ഭരണാനുമതി ലഭിച്ച റോഡുകൾ, അനുവദിച്ച തുക (ലക്ഷത്തിൽ) എന്ന ക്രമത്തിൽ:
⭕️മേലാറ്റൂർ: പൊട്ടിയോടത്താൽ-പൂവ്വപ്പള്ളപ്പാടം നടപ്പാത (4), ആറ്റുമല-വളയപ്പുറം-കീഴാറ്റൂർ നടപ്പാത (5), അത്തിക്കാടൻകുണ്ട്-പറയർകോളനി നടപ്പാത (3).
⭕️വെട്ടത്തൂർ: വഴിയിലപ്പാറ-മുണ്ടക്കാത്തൊടിക നടപ്പാത (4), കരുവത്തുകുന്ന്-പരപ്പറോഡ് (3), പള്ളിപ്പടി-കൂരിക്കുന്ന്-കരുവമ്പാറ റോഡ് (3).
⭕️താഴേക്കോട്: പുത്തൂർ ജി.എം.എൽ.പി. സ്‌കൂൾ നടപ്പാത (3), പുളിക്കൽതൊടി നടപ്പാത (4), മാന്തോണിക്കുന്ന്-മരുതൻപാറ റോഡ് (4), കുറ്റിപ്പുളി-കളത്തിൽ പള്ളിയാലിൽ റോഡ് (3).
⭕️ആലിപ്പറമ്പ്: ആനമങ്ങാട്-മുഴന്നമണ്ണ റോഡ് (2), പെട്രോൾപമ്പ്-മലറോഡ് (2), പള്ളിപ്പടി-ആറാട്ടുകടവ് റോഡ് (2), മണലായ എൽ.പി. സ്‌കൂൾ റോഡ് (2).
⭕️ഏലംകുളം: ചെറുകര ബൈപ്പാസ്-കുണ്ടൻചോല റോഡ് (4), തോണിക്കടവ് റോഡ് (4).
⭕️പുലാമന്തോൾ: കട്ടുപ്പാറ ലക്ഷംവീട്-വടക്കേക്കര റോഡ് (3), പരപ്പള്ളിയിൽ തോട് റോഡ് (3), മനങ്ങനാട്-കോടിയിൽ റോഡ് (3).
⭕️പെരിന്തൽമണ്ണ നഗരസഭ: ചേരിയിൽപറമ്പ് റോഡ് (2), ഐ.എ.എം.എ.-ഖുറാൻ റോഡ് (2), അലാവുദ്ദീൻ റോഡ് (2), അടയാട്ട് ഹംസ റോഡ് (2).