
കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിക്ക് 1.54 കോടി രൂപയുടെ ഭരണാനുമതിയായതായി എംഎൽ എ ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചു.ആശുപത്രിയിൽ കണ്ണ് ചികിത്സാ വിഭാഗത്തിനുള്ള വാർഡിനും ഓപ്പറേഷൻ തിയേറ്ററിനും പുതുതായി കെട്ടിടംനിർമ്മിക്കുന്നതിനായാണ് നാഷണൽ ഹെൽത്ത് മിഷന്റെ പദ്ധതി പ്രകാരം 1.54 കോടി രൂപയുടെ ഭരണാനുമതിയായത്.
നേരത്തെ ഒരു കോടി രൂപക്കുള്ള ഭരണാനുമതി ലഭ്യമായിരുന്നെങ്കിലും മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിടം നിർമ്മാണത്തിന് ഫണ്ട് കൂടുതൽ ആവശ്യമായതിനാൽ തയ്യാറാക്കിയ റിവൈസ് എസ്റ്റിമേറ്റ് പ്രകാരമാണ് ഇപ്പോൾ 1 കോടി 54 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചത്.
എൻ.എച്ച്.എമ്മും കെല്ലും ഇത് സംബന്ധിച്ച ധാരാണാ പത്രം ഒപ്പു വെച്ച് നിർമ്മാണം ഉടൻ പൂർത്തിയാക്കുവാനും ഐവാർഡിന്റേയും ഐ ഓപ്പറേഷൻ തിയേറ്ററിന്റേയും സേവനം വേഗത്തിൽ ലഭ്യമാക്കുവാനും നടപടി സ്വീകരിക്കുമെന്നും എൽ എൽ എ പറഞ്ഞു