Spread the love
കേരള മെഡിക്കല്‍ & മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്കുളള പ്രവേശനം നീറ്റ് ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസരം നവംബര്‍ 24 വരെ

2021-22 അദ്ധ്യയന വര്‍ഷം കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍/ദന്തല്‍ കോളേജുകളിലെ സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലെയും, സ്വാശ്രയ മെഡിക്കല്‍/ ദന്തല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ ക്വാട്ട/മൈനോറിറ്റി ക്വാട്ട ഉള്‍പ്പെടെയുളള മുഴുവന്‍ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലെയും ജനനസ്ഥലം പരിഗണിക്കാതെയുളള മെഡിക്കല്‍ അലോട്ട്മെന്‍റിനായി നീക്കി വച്ചിരിക്കുന്ന സീറ്റുകളിലെയും പ്രവേശനം NTA ലഭ്യമാക്കിയിട്ടുളള ‘നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ്’ (NEET-UG)2021 സ്കോറിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും ഏകീകൃത കൗണ്‍സലിംഗ് വഴിയായിരിക്കും നടത്തുന്നത്. കൂടാതെ ആയൂര്‍വേദം (BAMS), ഹോമിയോപ്പതി (BHMS), സിദ്ധ (BSMS), യുനാനി (BUMS) എന്നീ മെഡിക്കല്‍ കോഴ്സുകളിലേയും, അഗ്രികള്‍ച്ചര്‍ (BSc (Hons) Agri) , ഫോറസ്ട്രി (BSc(Hons) Forestry) , വെറ്ററിനറി (BVSc & AH) , ഫിഷറീസ് (BFSc), BSc (Hons) Cooperation & Banking, BSc (Hons) Climate Changing & Environmental Science, BTech Biotechnology (Under KAU) എന്നീ അനുബന്ധ കോഴ്സുകളിലേയും പ്രവേശനം നീറ്റ് (യു.ജി)-2021 സ്കോറിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും ആയിരിക്കും.

കേരളത്തിലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയൂര്‍വ്വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്സുകളിലേയ്ക്കും, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി , BSc (Hons) Cooperation & Banking, BSc (Hons) Climate Changing & Environmental Science, BTech Biotechnology (Under KAU), വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേയ്ക്കും പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ അവരവരുടെ നീറ്റ് (യു.ജി)-2021 ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കേതാണ്.

സംസ്ഥാനത്തെ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് KEAM- 2021ലൂടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുകയും, NTA നടത്തിയ നീറ്റ് (യു.ജി)-2021 പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നീറ്റ് (യു.ജി)-2021 ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്നതിന് 2021 നവംബര്‍ 17 മുതല്‍ നവംബര്‍ 24 വൈകുന്നേരം 5 മണി വരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ സൗകര്യം ലഭ്യമാണ്. നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാ ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാത്ത അപേക്ഷകരെ 2021-ലെ മെഡിക്കല്‍ കോഴ്സുകളിലേയ്ക്കും അനുബന്ധ കോഴ്സുകളിലേയ്ക്കുമുളള റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തുന്നതല്ല. തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിച്ച രേഖകളോ അപേക്ഷകളോ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

Leave a Reply