വർഷങ്ങളായി ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ പ്രവർത്തിച്ച ജോജു ജോർജ് ഇപ്പോൾ നായകനായും വില്ലനായുമൊക്കെ മലയാള സിനിമയുടെ മുൻ നിരയിൽ നില ഉറപ്പിച്ചിട്ടുണ്ട്. 2021ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ജോജു സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ജോജു ഭാഗമായിട്ടുണ്ട്.ഇപ്പോഴിതാ തനിക്ക് കിട്ടിയ മികച്ച വേഷങ്ങളെ കുറിച്ചും അതേസമയം നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ജോജു.
‘എന്നെ കുറെ പേര് ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെയാണ് വിളിക്കുന്നത്. അങ്ങനെയൊക്കെ അഡ്രസ് ചെയ്ത് എന്നെ പറയാറുണ്ട്. വേദിയില്‍ ഇരുത്തി പറഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്. പിന്നെ നമ്മള്‍ക്ക് പ്രൊജക്റ്റ് കിട്ടുന്നതിനനുസരിച്ചാണ് സിനിമ ചെയ്യുക. നിങ്ങള്‍ തന്നെ ആലോചിച്ച് നോക്കൂ, ജോസഫില്‍ പൊലീസ്, നായാട്ടില്‍ പൊലീസ് ,ഇരട്ടയില്‍ രണ്ട് പൊലീസ്. എനിക്ക് അപ്രിസിയേഷന്‍ കിട്ടിയ മൂന്ന് പടങ്ങളിലും ഞാന്‍ പൊലീസാണ്. ഈ മൂന്നെണ്ണത്തിനും എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇതൊക്കെ പൊലീസ് വേഷത്തിനാണ് കിട്ടിയത്,’ ജോജു ജോര്‍ജ് പറഞ്ഞു.










