അടുത്ത കാലത്തിറങ്ങിയതില്‍ വെച്ച് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു സിനിമയാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. ഇന്ത്യന്‍ അടുക്കളയിലെ സ്ത്രീകളുടെ കഥയാണ് സിനിമയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പതിവ് സിനിമയില്‍ നിന്നും മാറിയുള്ള സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.
‘പതിവ് രീതിയില്‍ നിന്നും മാറിയുള്ള സിനിമ.മാറ്റങ്ങള്‍ വരുന്നതില്‍ സന്തോഷമുണ്ട്. കല്യാണം കഴിച്ചുകൊണ്ട് വന്ന പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ ഒതുക്കുന്ന പ്രവണത, അത് സ്വാഭാവികമാണെന്നാണ് വീട്ടുകാര്‍ കരുതുന്നത്. ഭര്‍ത്താവിന്റെയും അച്ഛന്റെയും മുഖത്തേയ്ക്ക് അഴുക്കുവെള്ളം ഒഴിക്കുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ക്കുറിച്ചു.
‘മഹാനായ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‍ണന്‍ മഹത്തായ അടുക്കളയെക്കുറിച്ച് സംസാരിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി പറഞ്ഞു’.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.