Spread the love

ദത്തെടുക്കൽ നടപടികൾ ലളിതമാകുന്നു ; നടപടിയാരംഭിച്ച് കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രാലയം.


ന്യൂഡൽഹി : ദത്തെടുക്കൽ നടപടി ലഘൂകരിക്കാൻ കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രാലയം നടപടിയാരംഭിച്ചു. കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾക്കുള്ള ചട്ടങ്ങൾ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്തു നിന്നുള്ളവർ കുട്ടികളെ ദത്തെടുത്താൽ 2 വർഷം ഇന്ത്യയിൽ താമസിക്കണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തും.
സംസ്ഥാനങ്ങളുമായി ചർച്ചയാരംഭിച്ചുവെന്നും പുതിയ നയങ്ങൾ വൈകാതെ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ പറഞ്ഞു.കുട്ടികളെ ദത്തെടുത്തു 2 വർഷത്തിനുള്ളിൽ വിദേശരാജ്യത്തേക്ക് ഇനി കുടിയേറാമെന്നും എന്നാൽ അതതു രാജ്യങ്ങളിലെ എംബസികളിൽ ഇക്കാര്യം അറിയിക്കണമെന്നും വ്യക്തമാക്കി കഴിഞ്ഞ മാസം കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് (എച്ച്എഎംഎ) അനുസരിച്ചു ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കുമ്പോൾ കുട്ടികൾക്കു  വീസ, പാസ്പോർട്ട് എന്നിവ ലഭിക്കുന്നതിൽ തടസ്സം നേരിടുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണു  വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത്.കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളുടെ പശ്ചാത്തല പരിശോധന കുറ്റമറ്റതാക്കാനും വ്യവസ്ഥ കൊണ്ടുവരും. ദേശീയ ശിശുസംരക്ഷണ സമിതി 2018ൽ നടത്തിയ ഓഡിറ്റിൽ രാജ്യത്തെ കുട്ടികൾക്കു വേണ്ടിയുള്ള 2874 കേന്ദ്രങ്ങളിൽ 54 എണ്ണം മാത്രമാണു ബാലാവകാശ നിയമം പാലിക്കുന്നതെന്നു.പുതുതായി കേന്ദ്രങ്ങൾ ആരംഭിക്കാൻ താൽപര്യപ്പെടുന്നവരുടെയും പശ്ചാത്തലം കർശനമായി പരിശോധിക്കും.

Leave a Reply