കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. ടീമിന്റെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുടെ സേവനം ബ്ലാസ്റ്റേഴ്സിന് ലഭിക്കില്ല. താരത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കോച്ച് ഇവാന്‍ വുകോമാനോവിച്ച്. ‘ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ഇതിനോടകം പരസ്പര ധാരണയായി കഴിഞ്ഞു. അതോടൊപ്പം ആരാധകരുടെ സാന്നിധ്യവും ശക്തി വര്‍ധിപ്പിക്കുന്നു. ആരാധകര്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. സീസണിലുടനീളം അവരുടെ സ്‌നേഹം അനുഭവിക്കാനായി. ശരിക്കും അവരോടാണ് കടപ്പെട്ടിരിക്കുന്നത്. എതിരാളികളെ ബഹുമാനിച്ച് തന്നെ ഫൈനലിനിറങ്ങും. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പമാണ്. അദ്ദേഹം ഫൈനലില്‍ കളിച്ചേക്കില്ല. ഫൈനലില്‍ ആരായിരിക്കും ക്യാപ്റ്റനെന്നുള്ള കാര്യം തീരുമാനിച്ചിട്ടില്ല.” അദ്ദേഹം പറഞ്ഞു. 100 ശതമാനവും പരിക്ക് മാറിയാല്‍ മാത്രമേ സഹലിനെ കളിപ്പിക്കൂവെന്ന് കഴിഞ്ഞദിവസം അദ്ദേഹം സൂചിപ്പിച്ചിരുന്നു. സഹല്‍ ഇന്ത്യക്ക് വേണ്ടി കൂടി കളിക്കേണ്ട താരമാണ് അതുകൊണ്ട് റിസ്‌ക്കെടുക്കാന്‍ തയ്യാറല്ലെന്നായിരുന്നു കോച്ചിന്റെ പക്ഷം.