Spread the love
വി എസിന്റെ പ്രമാദമായ കേസുകൾ വാദിച്ച അഭിഭാഷകൻ അഡ്വ. ചെറുന്നിയൂർ ശശിധരൻ നായർ അന്തരിച്ചു

പ്രമാദമായ കേസുകളിൽ മുൻ മുഖ്യമന്ത്രി വി.എസ് അചുതാനന്ദന്റെ അഭിഭാഷകനായിരുന്ന ചെറുന്നിയൂർ പി ശശിധരൻ നായർ അന്തരിച്ചു. 84 വയസായിരുന്നു. സംസ്ഥാന വിജിലൻസ് ട്രിബ്യൂണൽ ജഡ്ജി, സംസ്ഥാന വിജിലൻസ് കമ്മീഷണർ, കാർഷികാദായ വില്പന നികുതി അപ്പലറ്റ് ട്രിബ്യൂണൽ ചെയർമാൻ, അഴിമതി നിരോധന കമ്മീഷൻ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1966ൽ വർക്കല രാധാകൃഷ്ണന്റെയും പിരപ്പൻകോട് ശ്രീധരൻ നായരുടെയും ജൂനിയറായാണ് ചെറുന്നിയൂർ ശശിധരൻ നായർ തിരുവനന്തപുരം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്. അഭിഭാഷകവൃത്തിയിൽ അഡ്വ. ചെറുന്നിയൂർ അര നൂറ്റാണ്ട് പിന്നിട്ടിരുന്നു.

Leave a Reply